കണ്ണനുണ്ണിയായി മഹാലക്ഷ്മി; സമൂഹ മാധ്യമത്തിൽ വിഡിയോ പങ്കുവെച്ച് കാവ്യാ മാധവൻ
ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. കല്യാണ ശേഷം മലയാള സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുറന്നു തുടക്കമിട്ടിരിക്കുകയാണ് കാവ്യാ മാധവൻ. തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കാവ്യാ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ചത്. മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുകയാണ് നടി. കൃഷ്ണ വേഷമണിഞ്ഞ മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. കാവ്യാ മാധവന് ഔദ്യോഗിക ഫേസ്ബുക്ക് പേജുണ്ടെങ്കിലും പൊതുവെ സജീവമല്ല. … Read more