അഞ്ചുവർഷത്തിനുള്ളിൽ പൂർണ്ണമായും വൈദ്യുത വാഹനങ്ങൾ, വമ്പൻ പ്രഖ്യാപനം ഇറക്കി മഹീന്ദ്ര

ഇന്ത്യയിലെ പ്രധാന വാഹന നിർമാതാക്കളായ മഹീന്ദ്ര ഇനി വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുമാറ്റത്തിന് ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് ആദ്യത്തെ കാറിനെ കൊണ്ടുവന്നത് മഹീന്ദ്ര ആയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തന്നെ പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ മാത്രം വിപണിയിലെത്തിക്കുമെന്ന വമ്പൻ പ്രഖ്യാപനം ആണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇതിനുവേണ്ടി 3000 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയിരിക്കുന്നത്.

ഇതിനുമുൻപ് ജഗ്വാർ, ലാൻഡ് റോവർ, വോൾവോ തുടങ്ങിയ കമ്പനികളും വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വരും വർഷങ്ങളിൽ ഇന്ത്യയിലെ റോഡുകൾ വൈദ്യുത വാഹനങ്ങൾ കയ്യടക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി രാജ്യത്ത് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഇൻഫ്രാസ്ട്രക്ച്ചറിൽ ഉൾപ്പെടുത്താൻ കൂടുതൽ കമ്പനികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പൂർണമായി വൈദ്യുതി യിലേക്ക് മാറുകയാണ് എന്ന് ആദ്യ പ്രഖ്യാപനം നടത്തിയത് മഹീന്ദ്ര ആണ്. അടുത്തവർഷം കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ മഹീന്ദ്രയിൽ നിന്ന് വരുമെന്ന് പ്രതീക്ഷിക്കാം.

Similar Posts