അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബാൽ ആധാർ കാർഡ് എങ്ങനെ ലഭിക്കുമെന്നറിയാമോ?

നന്നേ ചെറിയ കുട്ടികൾക്കും ഇനി ആധാർ കാർഡ് ലഭിക്കും. സാധാരണ ആധാർകാർഡ് 5 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ആണ് എടുക്കാറ്. കുട്ടികൾക്ക് ആധാർ കാർഡ് ലഭിക്കുന്നതിനായി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ ) പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യു ഐ ഡി എ ഐ ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് ലഭിക്കുന്നത് നീലനിറത്തിൽ ആയിരിക്കും. നീലനിറത്തിലുള്ള ഈ ആധാർ കാർഡ് ബാൽ ആധാർ കാർഡ് എന്ന പേരിലായിരിക്കും അറിയപ്പെടുക. എന്നാൽ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പൂർണമായും സ്വീകരിക്കുക തന്നെ ചെയ്യും എന്ന് യു ഐ ഡി എ ഐ ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുതിർന്ന ആളുകൾക്ക് ആധാർ കാർഡ് എടുക്കുന്നതിന് സമാനമായ രീതിയിൽ തന്നെയാണ് കുട്ടികൾക്കുള്ള ബാൽ ആധാർകാർഡ് എടുക്കേണ്ടത്. കുട്ടികളുടെ ബയോമെട്രിക്, ഡെമോഗ്രാഫിക് വിവരങ്ങൾ ശേഖരിച്ച് സൗജന്യമായാണ് യുഐഡിഎഐ ബാൽ ആധാർ കാർഡ് നൽകുന്നത്. നേരിട്ടും ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ബാൽ ആധാർ കാർഡിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. യു ഐ ഡി എ ഐ വെബ്സൈറ്റ് സന്ദർശിച്ച് ആധാർ കാർഡ് രജിസ്ട്രേഷൻ സെർച്ച് ചെയ്യുക. പേരും രക്ഷിതാവിന്റെ പേരും മറ്റ് ബയോമെട്രിക് വിവരങ്ങളും കൊടുക്കുക. വിലാസം, പ്രദേശം, സംസ്ഥാനം തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങളും നൽകുക. ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക

അടുത്തതായി രജിസ്ട്രേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനായി അപ്പോയിന്റ്മെന്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അടുത്തുള്ള ആധാർ എന്റോൾമെന്റ് കേന്ദ്രം സെലക്ട് ചെയ്യുക. അപ്പോൾ കിട്ടുന്ന തീയതിയിൽ നമുക്ക് എൻട്രോൾമെന്റ് കേന്ദ്രത്തിലേക്ക് പോകാവുന്നതാണ്. ഐഡന്റിറ്റി കാർഡ്, വിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ്, തുടങ്ങിയ രേഖകൾ കൊണ്ടുപോകണം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബയോഗ്രഫിക്കൽ വിവരങ്ങൾ നിർബന്ധമില്ല ഡെമോഗ്രാഫിക് വിവരങ്ങൾ നൽകിയാൽ മതിയാകും.

Similar Posts