അടിപൊളി ഇൻഡോർ പ്ലാന്റുകളുടെ പേരുകളും, നടേണ്ട രീതിയും വിശദമായി അറിയാം
അടിപൊളി ഇൻഡോർ പ്ലാന്റുകളുടെ പേരുകളും, നടേണ്ട രീതിയും വിശദമായി അറിയാം. ഇൻഡോർ പ്ലാന്റുകൾ നന്നായി വളരുവാൻ ഈ രീതിയിൽ പോട്ടിങ് മിക്സ് റെഡി ആക്കി നോക്കു.
അധികം വെയിലും, വെള്ളവും ആവശ്യമില്ലാതെ വീടിനകത്തു തന്നെ വളർത്താൻ പറ്റുന്ന ചെടികൾ ആണ് ഇൻഡോർ പ്ലാന്റ്സ് എന്ന് പറയുന്നത്. ഇവക്ക് നല്ല രീതിയിൽ ഉള്ള പോട്ടിങ് മിശ്രിതം ഉപയോഗിച്ച് നട്ടിട്ടുണ്ടെങ്കിൽ നന്നായി വളരും. അപ്പോൾ എങ്ങിനെയാണ് പോട്ടിങ് മിക്സ് റെഡി ആക്കുന്നതെന്ന് നോക്കാം.
ആവശ്യത്തിന് മണ്ണും, ചകിരിച്ചോറും, ചാണകപ്പൊടിയും ഒരേ അളവിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി എടുക്കുക. ഈ പോട്ടിങ് മിശ്രിതത്തിൽ ചെടികൾ നട്ടിട്ടുണ്ടെങ്കിൽ നന്നായി വളരും. ഓരോ ചെടിക്ക് അനുസരിച്ച് ആഴ്ചയിൽ ഒരു പ്രാവശ്യം, രണ്ട് പ്രാവശ്യം എന്നിങ്ങനെ വെള്ളം നൽകിയാൽ മതിയാകും. പക്ഷെ ചില പ്ലാന്റുകൾ വെയിലത്തും, വീട്ടിനകത്തും ഒരുപോലെ വളർത്തിഎടുക്കാം. ഇനി നമുക്ക് കുറച്ച് ഇൻഡോർ പ്ലാന്റുകളുടെ പേരുകൾ നോക്കാം.
1. സ്‌നേക് പ്ലാന്റ് –
ഈ രീതിയിൽ നടുകയാണെങ്കിൽ മാസത്തിൽ ഒരു പ്രാവശ്യം എന്ന രീതിയിൽ വെള്ളം കൊടുത്താൽ മതിയാകും.
2. കലാത്തിയ –
ഈ ചെടി മാറാൻഡാ വർഗ്ഗത്തിൽ പെട്ടതാണ്. ഇതിന് ആഴ്ചയിൽ രണ്ട് ദിവസത്തിൽ മാത്രം വെള്ളം കൊടുത്താൽ മതിയാകും. ഇത് ആറു മാസം കൂടിയാൽ റീ പോട്ടിങ് നടത്തേണ്ടതാണ്.
3. റാപിസ് പാം –
നല്ല ഭംഗിയുള്ള ഒരു ചെടിയാണ് ഇത്. വളരെ പതുക്കെയാണ് വളരുകയുള്ളൂ. ആഴ്ചയിലൊരു ദിവസം വെള്ളം കൊടുത്താൽ മതിയാകും. ഏകദേശം 250 രൂപ വരും.
4.ഗോൾഡൻ മിൽക്കി –
ഇത് ഇൻഡോർ പ്ലാൻറ് ആയിട്ടും, ഔട്ട്ഡോർ പ്ലാന്റ് ആയിട്ടും നമുക്ക് നടാവുന്നതാണ്. ഇതിൻറെ തണ്ട് മുറിച്ചെടുത്ത ശേഷം വെള്ളത്തിൽ നട്ടാൽ വേരുപിടിപിച്ചു നമുക്ക് പുതിയ ഒരു ചെടി നട്ടു പിടിപ്പിക്കാം.
5. ആരെക്ക പാം –
ഇത് നല്ല ഉയരമുള്ള ചെടികൾ താൽപര്യമുള്ളവർക്ക് നട്ടു വളർത്താൻ പറ്റിയ തരത്തിലുള്ള ഒരു ചെടിയാണ്. നീളത്തിലുള്ള ഇലകൾ ഇതിന്റെ സവിശേഷതയാണ്. 6.ആഗ്ലോണിമ ചൈനീസ് എവെർ ഗ്രീൻ.
7. ഫിലോടെൻഡ്രോൺ സിലോൺ ഗോൾഡ് –
ഇത് നല്ല വെയിലിലും വളരും, അതുപോലെ വെള്ളത്തിൽ വളർത്താൻ പറ്റുന്ന അടിപൊളി ചെടിയാണ്. മണി പ്ലാൻറ് പോലെ തണ്ട് മുറിച്ചെടുത്തു നട്ട് പിടിപ്പിക്കാം.
8.ഫിലോഡൻഡ്രോൺ –
ഇത് വളരെ പെട്ടെന്ന് വളരുന്ന ചെടിയാണ്. ഇതിൽ ഇലയുടെ മധ്യത്തിൽ വരുന്ന മഞ്ഞ വരകൾ ചെടിക്ക് കൂടുതൽ ഭംഗി കൊടുക്കുന്നു. വെയിലിൽ വച്ചാൽ ഈ വരകൾ ഉണ്ടാകില്ല.
9.മൈക്രോസോറം ഗ്രീൻ വെവ് ഫെൺ –
ഫെൺ വർഗ്ഗത്തിൽ പെട്ട ഭംഗിയുള്ള ചെടിയാണിത്. കണ്ടാൽ പ്ലാസ്റ്റിക് പോലെ ആണ്.