അടിപൊളി രുചിയിൽ തേങ്ങാപ്പീര മത്തി ഫ്രൈ ഉണ്ടാക്കാം, ഇതിന്റെ രുചി ഒന്ന് വേറെ തന്നെ
കിടിലൻ രുചിയിൽ മതി നാളികേര പീര ചേർത്ത് ഫ്രൈ ചെയ്ത് ഉണ്ടാക്കി നോക്കിയാലോ. നിങ്ങളാരും ഇതുവരെ ഉണ്ടാക്കി നോക്കാത്ത ഒരു വിഭവമാണിത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
അതിനുവേണ്ടി നമ്മൾക്ക് ഇവളെ മത്തി കഴുകി വൃത്തിയാക്കി ഒന്നു വരഞ്ഞു വയ്ക്കുക. ഇനി ഒരു മിക്സിയുടെ ചെറിയ ജാർ ലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ഏഴ് അല്ലി വെളുത്തുള്ളി ഒരു ചെറിയ ഉള്ളി നിങ്ങൾ ഒരു നാല് പച്ചമുളക് മുളക് നിങ്ങളുടെ എരുവിനു അനുസരിച്ച് എടുക്കാവുന്നതാണ് ഒരു തണ്ട് കറിവേപ്പില ഒരു കൈപ്പിടി നിറയെ നാളികേരം അര ടീസ്പൂൺ മഞ്ഞൾപൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് പാകത്തിനുള്ള ഉപ്പ് എന്നിവ ചതച്ചെടുക്കുക. കുറച്ചു വെള്ളം മാത്രം ചേർത്ത് തരിയായി അരച്ചെടുക്കുക.
ഈ അരപ്പ് ആവശ്യത്തിനുമാത്രം മീൻ ഇലേക്ക് പുരട്ടി കൊടുക്കുക. ബാക്കിയുള്ള അരപ്പു മാറ്റി വയ്ക്കുക അത് നമുക്ക് ആവശ്യമായിവരും. മീനിൽ അരപ്പ് പുരട്ടി അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. അരമണിക്കൂറിന് ശേഷം ഒരു പാൻ ചൂടാക്കി മത്തി ഫ്രൈ ചെയ്ത് എടുക്കാം. കുറച്ച് കറിവേപ്പില കൂടി ഇട്ടു കൊടുത്ത രണ്ട് ബാഗ് വും നന്നായി ഫ്രൈ ചെയ്തെടുക്കുക.
ഫ്രൈ ചെയ്തു മീൻ മാറ്റിയതിനു ശേഷം അതേ എണ്ണയിലേക്ക് നമ്മൾ മാറ്റിവെച്ചിരിക്കുന്നു അരപ്പും കുറച്ച് കറിവേപ്പിലയും കൂടിയിട്ട് നന്നായി ഫ്രൈ ചെയ്തു മൊരിച്ചെടുക്കുക. ഇതിലേക്ക് നമ്മൾ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന മീൻ ചേർത്ത് നന്നായി നീ പൊടിഞ്ഞു പോകാതെ ഇളക്കി ചേർക്കുക. അപ്പൊ നമ്മുടെ നാളികേര പീര ചേർത്ത മത്തി ഫ്രൈ റെഡിയായിട്ടുണ്ട് നിങ്ങൾ ഇടക്കൊക്കെ ഇങ്ങനെയും ഒന്നു പരീക്ഷിച്ചു നോക്കൂ വളരെ ടേസ്റ്റ് ആണ് നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കണം.