അടിമുടി മാറ്റങ്ങളുമായി പുതു പുത്തൻ സെലേറിയോ നവംബറിൽ എത്തുന്നു

കാര്യമായ മാറ്റങ്ങളോടെ മാരുതി സെലേറിയോ പുതിയ ജനറേഷൻ കാറുകൾ വിപണിയിൽ എത്തുകയാണ്. നവംബർ മാസത്തോടെ മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സെലേറിയൊ വിപണിയിലെത്തും. 2014ലാണ് സെലേറിയോ ആദ്യമായി വിപണിയിലെത്തിയത്. കാര്യമായ മാറ്റങ്ങളോട് പരിഷ്കരിച്ച് സെലേറിയോ പരീക്ഷണ ഓട്ടം പൂർത്തിയാക്കി വിപണിയിലേക്ക് എത്താൻ കാത്തിരിക്കുകയാണ്.

covid-19 കാരണം വിപണിയിലെത്താൻ വൈകുകയായിരുന്നു. അടിമുടി മാറ്റങ്ങൾ ഓടുകൂടിയാണ് സെലേറിയോ വിപണിയിലേക്ക് എത്തുകയായിരുന്നു ഇന്ത്യ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പഴയ വണ്ടിയും ആയി താരതമ്യം ചെയ്യുമ്പോൾ ഒരു വലിയ മാറ്റം എന്നു പറയുന്നത്. ഇതിന്റെ രൂപത്തിൽ ഉണ്ടായ വ്യത്യാസമാണ്. വലിപ്പം കൂടി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ ഡിസൈൻ.

എൽഇഡി ഡി ആർ എൽ, റിയർ വൈപ്പർ, എൽഇഡി ടേൺ ഇൻഡിക്കേറ്റർ, തുടങ്ങി പരിഷ്കരിച്ച പതിപ്പിന് സവിശേഷതകളും പ്രത്യേകതകളും ഏറെയാണ്. ഡാഷ്ബോർഡ് മൗണ്ട് , ടച്ച് സ്ക്രീൻ ഇപ്പോൾ ടൈം മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ ഫെസിലിറ്റി, ഫാബ്രിക് സീറ്റുകൾ കപ്പ് ഫോൾഡറുകൾ, ഓട്ടോമാറ്റിക് എ സി, സ്റ്റീയറിങ് മൗണ്ട് കൺട്രോളുകൾ അങ്ങനെ പ്രത്യേകതകളേറെ. ഒരു ലിറ്റർ എൻജിൻ വണ്ടികൾ ആണ് സെലേറിയോ. പുതുതലമുറയിലെ സെലേറിയോ വാഗൺ-ആർ ഇതേപോലെ രണ്ട് എൻജിൻ k10 ബി 1.0 ലിറ്റർ ഈ സിലിണ്ടർ പെട്രോൾ എൻജിനാണ്. ബി എസ് സിക്സ് എൻജിൻ 67 ബി എച്ച് പി 90mm ടോർക്ക് ഉൽപ്പാദിപ്പിക്കും. സ്റ്റാൻഡേർഡ് 5 സ്പീഡ് മാന്വൽ ഓപ്ഷണൽ ഫൈവ് സ്പീഡ് എഎംടി ഗിയർബോക്സ് എന്നിവയും പുതിയ സെലേറിയൊയുടെ പ്രത്യേകതകളാണ്.

സുരക്ഷാ ക്രമീകരണങ്ങൾക്കായി ഫ്രണ്ട് എയർബാഗ്, പാർക്കിംഗ് ക്യാമറ, സ്പീഡ് സെൻസർ,സീറ്റ് ബെൽറ്റുകൾ എ ബി എസ് ഇ ബി ഡി എന്നിവ വാഹനത്തിന് നൽകിയിട്ടുണ്ട്.

Similar Posts