അടുക്കളയിലും ഹാളിലും അലഞ്ഞു തിരിയുന്ന പൊടി ഈച്ചകളെ തുരത്താൻ ഒരു കെണി

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. ഈച്ചയെ തുരത്താൻ പലതരത്തിലുള്ള സ്‌പ്രേയും മറ്റ് ഉല്‍പന്നങ്ങളും ഉപയോഗിച്ച് മടുത്തവരാണ് നമ്മൾ. അതൊക്കെ ഉപയോഗിച്ചിട്ടും പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികവും. ഈച്ച ശല്യത്തിനുകാരണം വൃത്തി കുറവാണെന്ന പരാതികേട്ട് പരിഭവം പറയുന്നവരാണ് വീട്ടമ്മമാർ.

പൊടി ഇച്ചകളെ തുരത്താൻ ഉള്ള ശാശ്വതമായ മാർഗം ആണ് നമ്മൾ ഇന്ന് പറയുന്നത്. ഈച്ച എന്നുപറയുമ്പോൾ നമ്മുടെ അടുക്കളയിലൊക്കെ കാണുന്ന ചെറീയ പൊടി ഈച്ചകളെ കുരുക്കാനുള്ള കെണി എങ്ങനെ ആണ് ഒരുക്കുന്നത് എന്നാണ് നമ്മൾ പറയാൻ പോകുന്നത്.

നമ്മുടെ വീട്ടിൽ തന്നെ കിട്ടാവുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് പൊടി ഈച്ചകളെ എങ്ങനെ തുരത്താം എന്ന് നോക്കാം.വളരെ എളുപ്പത്തിൽ ഒരു കെണി എങ്ങനെ ഉണ്ടാക്കിയെടുക്കാം.
ആദ്യമായി, പഴയ ഒരു പ്ലാസ്റ്റിക് കുപ്പി ചായ ഗ്ലാസിന്റെ അകൃതിയിൽ മുറിച്ചെടുക്കുക. ഈ ഈ കുപ്പിയിലേക്ക് കുറച്ച് ആപ്പിൾ സൈഡർ വിനാഗിരി ഒഴിക്കുക. ഇതിന്റെ സ്മെൽ പ്രാണികളെയും, ഈച്ചകളെയും ആകർഷിക്കുന്നു എന്നതാണ് സൈഡർ വിനാഗിരി ഉപയോഗിക്കാൻ കാരണം.ഇനി അതിലേക്ക് അര ടീസ്പൂൺ പത്രങ്ങൾ കഴുകാൻ ഉപയോഗിക്കന്ന വാഷിംഗ്‌ ലിക്വിഡ് ഒഴിക്കുക. ബട്ടർപേപ്പർ കൊണ്ട് ഇതിന്റെ മുകൾ ഭാഗം പൊതിഞ്ഞു വെക്കുക. ശേഷം സെല്ലോ ടാപ്പ് വച്ച് ഒട്ടിച്ച് കൊടുക്കുക. പേപ്പർ കൊണ്ട് ഒട്ടിച്ച ഭാഗത്ത്‌ ചെറീയ സുഷിരങ്ങൾ ഉണ്ടാക്കി ഇടുക.

പ്ലാസ്റ്റിക് ബോട്ടിൽ ഗ്ലാസിൽ ഒഴിച്ച ആപ്പിൾ വിനാഗിരിയുടെ മണം പൊടി ഈച്ചകളെ ആകർഷിച്ച് അവ പറന്നു വന്നു ദ്വാരത്തിനകത്തേക്ക് കടക്കുന്നു. വാഷിംഗ്‌ ലിക്വിഡിലേക്ക് വീഴുന്നത് കൊണ്ട് അതിന്റെ വഴുവഴുപ്പ് ഈച്ചക്കളെ മുകളിലേക്ക് പറക്കാൻ പറ്റാതെ അവിടെ ലോക്ക് ആക്കുന്നു. ഇങ്ങനെ മറ്റൊരു കെണി കൂടി എളുപ്പം ചെയ്യാവുന്നതായി ഉണ്ട്. വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്

Similar Posts