അടുക്കളയിലെ സ്ക്രബർ ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കാം..!! ഇങ്ങനെ ചെയ്താൽ മതി..!!
നമ്മൾ വീടുകളിൽ പാത്രങ്ങൾ വൃത്തിയാക്കാൻ സ്ക്രബറാണ് ഉപയോഗിക്കാറുള്ളത്. പലതരത്തിലുള്ള പാത്രങ്ങൾ നമ്മൾ വൃത്തിയാക്കേണ്ടിവരും. പാചകം ചെയ്യുന്ന പാത്രങ്ങളിൽ ചിലപ്പോൾ നെയ്യ് കൂടുതൽ ഉള്ളവയും ഉണ്ടാവും. ഇങ്ങനെയുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ നമ്മൾ നിർബന്ധമായും സ്ക്രബർ ഉപയോഗിക്കേണ്ടിവരും. ഇങ്ങനെ വരുമ്പോൾ സ്ക്രബറിൽ നെയ് ഒരുപാട് പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാവും. ഇങ്ങനെ സ്ക്രബർ പിന്നീട് നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത വിധം നാശമാകും.
ഇങ്ങനെ വരുമ്പോൾ നെയ് ഉള്ള പാത്രങ്ങൾ വൃത്തിയാക്കുന്ന സ്ക്രബർ നമ്മൾ ഉപയോഗിക്കാതെ കളയുകയാണ് പതിവ്. എന്നാൽ ഇവിടെ പറയുന്ന ഒരു കാര്യം ചെയ്താൽ പിന്നീട് എത്ര നെയ്യ് പിടിച്ച പാത്രവും വൃത്തിയാക്കിയ ശേഷം സ്ക്രബർ വളരെ പെട്ടെന്ന് വൃത്തിയാക്കാം. ഇതിനായി ഒരു ബൗൾ എടുക്കുക. ഇതിലേക്ക് തിളച്ച വെള്ളം ഒരു കപ്പ് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഉപ്പ് ഇടുക. കല്ലുപ്പ് ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരുപാട് നെയ് പറ്റി പിടിച്ച സ്ക്രബർ മുക്കിവെക്കുക. അതുപോലെതന്നെ അടുക്കളകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന സ്ക്രബറിൽ ഒരുപാട് അണുക്കൾ ഉണ്ടായിരിക്കും.
ഈ സ്ക്രബർ ഉപയോഗിച്ച് മറ്റു പാത്രങ്ങൾ നമ്മൾ വൃത്തിയാക്കിയാൽ അണുക്കൾ എല്ലാം പാത്രങ്ങളിലേക്ക് പരക്കുകയും പലവിധ രോഗങ്ങൾ ഉണ്ടാകാൻ ഇടയാവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി രണ്ടു ദിവസം കൂടുമ്പോൾ മേൽപ്പറഞ്ഞ രീതിയിൽ സ്ക്രബർ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. കിടക്കാൻ പോകുന്ന നേരം ഇങ്ങനെ മുക്കിവെച്ചാൽ മതി. കാലത്ത് ഈ സ്ക്രബർ എടുത്ത് പിഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. അതിനാൽ എല്ലാവരും ഇങ്ങനെ ചെയ്തു നോക്കൂ. വളരെയധികം ഉപകാരപ്പെടും.