അടുക്കളയിൽ പുക പിടിക്കുമെന്ന് പേടിവേണ്ട, ഈ ഒരു സൂപ്പർ അടുപ്പ് മാത്രം മതി

പുകയില്ലാത്ത അടുപ്പ് ആണ് വീടുകളിലും,എന്നിട്ടും പഴയ ചിമ്മിനി പോലെയാണ് അവസ്ഥ. കരിയും പൊടിയും പിടിച്ച് ആകെ വൃത്തിഹീനം. പുകയില്ലാത്ത അടുപ്പ് എന്ന പേരും നിറയെ പുകമായിരുന്നു നമ്മൾ ഇതുവരെ അനുഭവിച്ചു പോന്നത്.

പഴയ രീതിയിൽ നിന്ന് വിഭിന്നമായി ഇപ്പോൾ അടുക്കളയിൽ നിന്ന് മാറി ഒരു വർക്ക് ഏരിയയിലാണ് അടുപ്പ് സ്ഥാപിക്കാറ്. കുറെ കൂടി ശാസ്ത്രീയമായി ഒരു അടുക്കളയോട് ചേർന്ന് അടുപ്പ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് നമ്മൾ ഇന്ന് പറയാൻ പോകുന്നത്.

പുക കയറി അടുക്കളയിൽ കരി പിടിക്കും എന്നുള്ള പേടി ഇനി വേണ്ട. സാധാരണ നമ്മൾ പുകയില്ലാത്ത അടുപ്പ് ഉണ്ടാകുമ്പോഴും അല്ലാത്തപ്പോഴും ഇഷ്ടിക കൊണ്ടാണ് ഉണ്ടാക്കി എടുക്കാറ്. എന്നാൽ നമ്മൾ പറയാൻ പോകുന്നത് കാസ്റ്റ് അയൺ കൊണ്ടുള്ള അടുപ്പാണ്. വൃത്താകൃതിയിലുള്ള ഒന്നരയടി ആഴമുള്ള ഏതാണ്ട് അത്രതന്നെ ഉൾ വിസ്തീർണമുള്ള ഒരു അടുപ്പ് ആണിത്. ഈ അടുപ്പും സാധാരണ ഇഷ്ടിക അടുപ്പും തമ്മിൽ ഉള്ള പ്രധാനവ്യത്യാസം എന്നുപറഞ്ഞാൽ ഇഷ്ടിക ഇടയ്ക്ക് പൊട്ടിപ്പോവുകയും മറ്റും പതിവാണ്. എന്നാൽ ഇതിന് അങ്ങനെ ഒരു അവസ്ഥ ഇല്ല എന്നതാണ്.

സാധാരണ നമ്മൾ പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കുമ്പോൾ അതിൽ സിമന്റ് ആണ് ഉപയോഗിക്കാറ്. എന്നാൽ കാസ്റ്റ് അയൺ കൊണ്ടുള്ള നിർമ്മാണം കൊണ്ട് പൊട്ടി പോവാനോ മറ്റെന്തെങ്കിലും ഡാമേജ് വരാനോ ഉള്ള സാധ്യത കുറവാണ്. അടുപ്പിൽ വെക്കുന്ന പത്രത്തിന്റെ വലിപ്പം അനുസരിച്ച് നമുക്ക് സ്റ്റയിൻൽസ് സ്റ്റീൽ ക്യാപ്പ് ഉണ്ട്. വിറക് ഇട്ട് കൊടുക്കുന്നതിനും പ്രത്യേകമായി ഒരു ഓപ്പൺ ഏരിയയാണ് ഈ അടുപ്പിൽ ഉള്ളത്. ചിക്കനും മീനുമൊക്കെ ഗ്രില്ല് ചെയ്യാനുള്ള ഓപ്ഷൻ കൂടി ഈ സെറ്റിനുണ്ട്. വിശദമായി അറിയാൻ വീഡിയോ കാണുക.

Similar Posts