അടുത്ത അധ്യയന വർഷവും സ്കൂളുകൾ തുറക്കുന്നുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്, ഓൺലൈൻ ക്ലാസുകൾ തുടരും

സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയനവർഷവും തുറക്കുന്നുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. പുതിയ സർക്കാർ വന്നതിനു ശേഷം അന്തിമമായ തീരുമാനം എടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം.

കോവിഡിന്റെ രണ്ടാം തരംഗം കൂടിയിരിക്കുന്ന ഈ അവസ്ഥയിൽ സ്കൂളുകൾ കൂടി തുറക്കാതെ ഇരിക്കുന്നതാണ് അനുയോജ്യം. കോവിഡ് രണ്ടാം തരംഗം പൂർവ്വാധികം ശക്തിയായി പടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആഘോഷങ്ങളും, ജാഥകളും, യോഗങ്ങളും, ഉത്സവങ്ങളും എല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയത് കോവിഡ് വ്യാപിക്കാൻ കാരണമായി.

പുതിയ അധ്യായന വർഷത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് മാത്രമായിരിക്കും സാധ്യത. കഴിഞ്ഞവർഷം നടത്തിയതുപോലുള്ള ക്ലാസുകൾ തന്നെ ഇനിയും ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനി നിലവിൽ നടക്കുന്ന പരീക്ഷകൾ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത് എന്ന് അവർ വ്യക്തമാക്കി.

Similar Posts