അഡ്വഞ്ചർ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഹോണ്ട CB200X

യൂത്തൻ മാർക്കും, കുറച്ച് സഹസീക യാത്ര ഇഷ്ടപ്പെടുന്നവർക്കും ഒരു സന്തോഷ വാർത്ത. ഹോണ്ട വാഹന നിർമാതാക്കൾ ഇതാ അഡ്വഞ്ചർ ടൂർ ബൈക്ക് CB200x വിപണിയിൽ എത്തിയിരിക്കുകയാണ്. ജാപ്പാനീസ് നിർമാതാക്കളുടെ ഈ ബൈക്കിന് വില 1.44 ലക്ഷം രൂപയാണ്.

ഹോര്‍ണര്‍ 2.0 യിൽ നിർമ്മിച്ച ബൈക്കാണിത്.കാഴ്ച്ചയിൽ ഏതാണ്ട് CB500X മായി സാമ്യം തോന്നും. 184 സിസി, സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിൻ, ഇത് 8,500 rpm -ല്‍ 17 bhp യും 6,000 rpm -ല്‍ 16.1 Nm ടോര്‍ഖും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ ബൈക്കിന് ഉള്ളത്.

സഹസിക യാത്രകളെ പ്രമോട്ട് ചെയ്യുന്ന ഒരു സാഹചര്യമാണുള്ളത്. അതുകൊണ്ട് കൂടിയാണ് ഹോണ്ട ഇത്തരം ഒരു ബൈക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. അഡ്വഞ്ചർ മോട്ടോര്‍ സൈക്കിളുകളുടെ ആവശ്യം വര്‍ധിച്ചതുകൊണ്ട് കൂടിയാണ് ഹോണ്ട CBBXX ഇന്ത്യയില്‍ എത്തിച്ചത്. ബ്രാന്‍ഡിന്റെ വിജയിയാകുമോ ഇത് എന്ന് കണ്ടറിയണം.

ടാങ്ക്, വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഗോള്‍ഡ് ഫിനിഷ്ഡ് ഫോര്‍ക്കുകള്‍, അലോയ് വീലുകള്‍, പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഇവ ആകർഷകമാണ്. മറ്റ് സവിശേഷതകളില്‍ സ്പ്ലിറ്റ് സീറ്റുകള്‍, ഗ്രാബ് റെയിലുകള്‍, ഡ്യുവല്‍-ടോണ്‍ ടാങ്ക്,എക്‌സ് ഷേപ്പിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍,സാരി ഗാര്‍ഡ്, അപ്-സ്വീപ്ഡ് സ്റ്റബ്ബി എക്‌സോസ്റ്റ് എന്നിവ വണ്ടിയുടെ പ്രത്യേകത കളാണ്. ഫാക്ടറിയില്‍ നിന്ന് തന്നെയുള്ള സംയോജിത LED ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഫങ്ഷണല്‍ നക്കിള്‍ ഗാര്‍ഡുകള്‍ ലഭ്യമാണ്.ഇൻഫർമേഷൻസ് നല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതോടൊപ്പം ഉണ്ട്.

രാജ്യത്ത് അഡ്വഞ്ചര്‍ ടൂറര്‍ പുറത്തിറക്കുന്നതിലൂടെ, ഹോണ്ട, അഡ്വഞ്ചര്‍ സെഗ്മെന്റില്‍ തുടക്കം ഇട്ടിരിക്കുകയാണ്. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക് മാറ്റ്, സെലിന്‍ സില്‍വര്‍ മെറ്റാലിക് സ്‌പോര്‍ട്‌സ് റെഡ്- മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട് ഈ വണ്ടിക്ക്. കൂടാതെ, ട്രിം പതിപ്പിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. ഹോണ്ട CB200X മോഡല്‍ ഹീറോ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിവയുമായി കടുത്ത മത്സരം ആവും വിപണിയിൽ ഉണ്ടാവുക.

Similar Posts