അതിദരിദ്രരെ കണ്ടെത്താൻ പുതിയ പദ്ധതി..!! ഈ സേവനങ്ങൾ ലഭ്യമാകും..!! അപേക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ..!!

സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ജനങ്ങൾക്കായി നടപ്പിലാക്കി വരുന്നുണ്ട്. അത്തരത്തിൽ അതി ദാരിദ്രരായ ആളുകളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള സർവ്വേയും മറ്റും മുൻപ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴും വിവിധ മേഖലകളിൽ നിരവധി ക്ലേശങ്ങൾ അനുഭവിക്കുന്ന ആളുകൾ ഓരോ പഞ്ചായത്തിലും ഉണ്ടെന്ന് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾ, പാർപ്പിട നിർമ്മാണ പുനർനിർമ്മാണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, വിവിധ രോഗങ്ങൾ മൂലം ക്ലേശം അനുഭവിക്കുന്നവർ, കിടപ്പുരോഗികൾ, മരുന്നുവാങ്ങാൻ കാശ് ഇല്ലാത്തവർ, പ്രായാധിക്യം മൂലം ക്ലേശം അനുഭവിക്കുന്നവർ, എന്നിങ്ങനെയുള്ള ആളുകൾക്ക് സംസ്ഥാന സർക്കാരിൻറെ വിവിധങ്ങളായിട്ടുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത് ആയിരിക്കും. സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ക്ഷേമ പദ്ധതി അനുസരിച്ച് ഇവർക്ക് മാസംതോറുമുള്ള പെൻഷനും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്.

ഇത്തരം ആളുകൾ നിങ്ങളുടെ വീട്ടിലോ, പ്രദേശത്തോ ഉണ്ടെങ്കിൽ പഞ്ചായത്തുമായി സമീപിച്ച് ഇവർക്ക് ആവശ്യമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം, മരുന്ന് തുടങ്ങിയുള്ള ആവശ്യ സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്ന രീതിയിൽ തന്നെ ഈയൊരു ക്ഷേമ പദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് ആയിരിക്കും. ഈ ഒരു പദ്ധതിയിലേക്ക് ഇതുവരെ അംഗങ്ങളാകാൻ സാധിക്കാത്ത ആളുകൾ പഞ്ചായത്ത്‌ വാർഡ് പ്രതിനിധിയെയോ, അല്ലെങ്കിൽ പഞ്ചായത്തിലെ മറ്റു പ്രതിനിധികളെയോ വിവരം അറിയിക്കേണ്ടതാണ്.

Similar Posts