അതിശയിപ്പിക്കുന്ന ലോകറെക്കോർഡ് നേട്ടവുമായി ഹ്യുണ്ടായി നെക്‌സോ, ഒറ്റ ചാർജിങ്ങിൽ 887.5 കിലോമീറ്റർ
അതിശയിപ്പിക്കുന്ന ലോകറെക്കോർഡ് നേട്ടവുമായി ഹ്യുണ്ടായി നെക്‌സോ. വാഹനത്തിന് ഒറ്റ ചാർജിങ്ങിൽ നേടാൻ കഴിയുന്നത് 887.5 കിലോമീറ്റർ.
ഹ്യുണ്ടായി നെക്‌സോ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന സീറോ എമിഷൻ വാഹനമാണ്. ഈ വാഹനത്തിന് ഇപ്പോൾ ഒരു പുതിയ റെക്കോർഡ് നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞത്. ഒറ്റത്തവണ ചാർജിങ്ങിൽ 887.5 കിലോമീറ്റർ എന്ന ലോക റെക്കോർഡ് ആണ് ഹ്യുണ്ടായി നെക്‌സോ സ്വന്തമാക്കിയിരിക്കുന്നത്. പ്രശസ്തനായ റാലി ഡ്രൈവർ ബ്രണ്ടൻ റീവ്സുമായി ചേർന്ന് ഹ്യുണ്ടായ് ഓസ്ട്രേലിയ ടീം പുതിയ റെക്കോർഡ് ആണ് കൈവരിച്ചത്.
ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിൽ നിന്നും 887.5 കിലോമീറ്റർ ദൂരത്തിന് അപുറത്തുള്ള ബ്രോക്കൺ ഹിൽ വരെ സഞ്ചരിച്ചാണ് ഹ്യുണ്ടായി നെക്‌സോ ലോക റെക്കോർഡ് നേടിയത്. നിലവിൽ കമ്പനി വാഗ്ദാനം ചെയ്തിരുന്നത് 600 കിലോ മീറ്റർ പരിധിയാണ്. ഇതിൽ നിന്നും 200 കിലോമീറ്ററിന് മുകളിൽ വാഹനം ഓടിക്കാൻ കഴിഞ്ഞത് വളരെയധികം ശ്രദ്ധ നേടി. 807 കിലോമീറ്റർ ഓടിയ ശേഷവും വാഹനത്തിൽ ഇന്ധനം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ യാത്ര തുടർന്നു. അവസാനം ഇന്ധനം തീർന്ന് വാഹനം നിൽക്കുമ്പോൾ 857. 5 കിലോമീറ്റർ പിന്നിട്ടിരുന്നു. 13 മണിക്കൂർ 6 മിനിറ്റ് ആണ് ഇതിനു വേണ്ടി നിർത്താതെ വാഹനം ഓടിച്ചത്. 66.9 കിലോമീറ്ററായിരുന്നു കാറിൻറെ ശരാശരി വേഗത.
ഇപ്പോൾ ഈ വാഹനം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള മുൻ ഒരുക്കത്തിലാണ് ഹ്യുണ്ടായ്. 95 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലും 40 കിലോവാട്ട് ബാറ്ററി പാക്കും ആണ് വാഹനത്തിന് ശക്തി പകരുന്നത്. ഇതിൽനിന്നും 161 ബിഎച്ച്പി കരുത്തിൽ 395 എൻഎം torque ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും വാഹനത്തിന് നൽകിയിട്ടുണ്ട്. ശക്തമായ പവർ സെറ്റപ്പിൽ 9.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 – 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. അതോടൊപ്പം മണിക്കൂറിൽ 179 കിലോമീറ്റർ വേഗവും വാഹനം കൈവരിക്കും.