അദ്ധ്യാപനത്തിൽ ഭാവനപരമായ സമീപനം; സൗജന്യ സെമിനാർ നടപ്പിലാക്കുന്നു

വിദ്യാലങ്ങളിലെ പ്രധാന ഘടകം വഹിക്കുന്ന ഒരു വിഭാഗമാണ് അദ്ധ്യാപികമാർ. ഒരു വീട് എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കണം അദ്ധ്യാപികയും വിദ്യാർത്ഥിയുമായുള്ള ബന്ധം. ഇപ്പോൾ ഇത് സൗജന്യ ഓൺലൈൻ സെമിനാർ നടത്താൻ പോകുകയാണ്. അദ്ധ്യാപനത്തിൽ ഭാവന പരമായ സമീപനം എന്ന വിഷയത്തിനാണ് സെമിനാർ ഒരുക്കുന്നത്.

ദേശിയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗസിലിംഗിന്റെ ഫോക്കസ് ഫയറീസ് സർക്കലിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഡിടിഎം അനിൽ നായറാണ് ക്ലാസ്സ്‌ നടത്തുന്നത്. നല്ല അദ്ധ്യാപിക വിദ്യാർത്ഥി ബന്ധത്തെ ആസ്പദമാക്കിയുള്ള ആശയമാണ് ഇവിടെ പ്രധാന ലക്ഷ്യം. അദ്ധ്യാപികർക്കും, വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും ഏറെ ഉപകാരപ്രെദമായ ആശയമാണ് സെമിനാർ വഴി സംഘടനകൾ ലക്ഷ്യമിടുന്നത്.

നവംബർ 27ന് ഉച്ചക്ക് മൂന്ന് മണി മുതൽ നാലര വരെയാണ് സെമിനാർ നടക്കുന്നത്. സൂം അപ്ലിക്കേഷൻ വഴിയായിരിക്കും മീറ്റിംഗ് നടത്തുക. വനിതകളുടെ പല ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സംഘടന സമൂത്തിലുള്ള ഓരോ പൗരനും ഉപകാരപ്രെദമായ പല മത്സരപരിപാടികളും, സെമിനാറും നടത്താറുണ്ട്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിക്കാറുള്ളത്.

ഈയൊരു സെമിനാരിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +91 949731 4789 എന്ന മൊബൈൽ നമ്പറിലേക്ക് ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ http://www.ncdconline.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സ്കൂളിൽ പഠിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കും, വിദ്യ അഭ്യസിപ്പിക്കുന്നവർക്കും ഏറെ ഉപകാരപ്രെദമാണ് ഇത്. അതുകൊണ്ട് തന്നെ കഴിയുന്നവർ എല്ലാവരും പങ്കെടുക്കാൻ ശ്രെമിക്കുക.

Similar Posts