അധികമാരും അറിയാത്ത ഒരു അടുക്കള ടിപ്സ്; ഇഡ്ഡലി, ദോശ മാവ് മിക്സിയിൽ അരക്കുന്നവർ അറിയാതെ പോകല്ലേ
ഇത്രനാൾ നിങ്ങൾ അറിയാതെ പോയ ഒരു സംഭവമാണ് ഇത്. ഈ ടിപ്സ് നിങ്ങൾ അറിയാതെ പോയാൽ വലിയൊരു നഷ്ടം തന്നെയാണ്. കൂടാതെ എല്ലാ വീട്ടമ്മമാർക്കും യൂസ്ഫുൾ ആയതും അടുക്കളയിൽ ഉപകരിക്കുന്ന ഒരു ടിപ്സ് കൂടി ആണിത്. പണ്ടുകാലത്ത് നമ്മൾ അമ്മിയിൽ ആണ് അരയ്ക്കുന്നത്. അമ്മിയിൽ അരച്ച് പാകം ചെയ്ത ദോശയുടെയൊക്കെ ടേസ്റ്റ് എന്തായാലും മിക്സിയിൽ അരച്ച് ഉണ്ടാക്കുന്നതിനു കിട്ടില്ല. അത് വേറെ തന്നെ ഒരു ടേസ്റ്റ് ആണ്. ഇപ്പോൾ സമയം ലാഭിക്കാൻ വേണ്ടിയാണ് നമ്മൾ മിക്സി ഉപയോഗിക്കുന്നത്.
പ്രഭാത ഭക്ഷണമായ ഇഡ്ഡലിയുടെയോ ദോശയുടെയോ മാവ് മിക്സിയിൽ അരക്കുന്നവരാണ് നമ്മൾ. മിക്സിയിൽ മാവരയ്ക്കുമ്പോൾ മിക്കവരുടെയും ഒരു പ്രശ്നമാണ് മിക്സി ചൂടാവൽ. അപ്പോൾ ഒരു പ്രാവശ്യം അരച്ച് അതൊന്ന് റെസ്റ്റ് ചെയ്യാൻ വെച്ച് കുറച്ചു കഴിഞ്ഞ് പിന്നെയും അരയ്ക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. അതിനുള്ള ഒരു പ്രതിവിധി ആണ് ഇവിടെ പറയുന്നത്. സാധാരണ കുതിർത്ത് വെച്ച അരിയും ഉഴുന്നും ഒക്കെ നമ്മൾ വെള്ളം ചേർത്താണ് അരയ്ക്കുന്നത്. എന്നാൽ അതിൽ കുറച്ച് ഐസ് കട്ടകൾ ഇട്ട് അരച്ചു നോക്കൂ. അപ്പോൾ മിക്സി ചൂടാവുകയില്ല. പെട്ടെന്നു തന്നെ അരയ്ക്കാനും പറ്റും.