അപാര രുചിയിൽ ഒരു നാലുമണി പലഹാരം, ഇത് മാത്രം മതി ചായക്ക്

ഏറ്റവും എളുപ്പത്തിലും വെറൈറ്റി ആയിട്ടുള്ളതും ആയ ഒരു സ്നേക്സിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത്. ഇതിലെ പ്രധാന ചേരുവ എന്ന് പറയുന്നത് ബീറ്റ്റൂട്ടാണ്. പച്ചക്കറി കഴിക്കാൻ പൊതുവേ ചില കുട്ടികൾക്ക് ഇഷ്ടം ഉണ്ടാവില്ല. അങ്ങനെയുള്ള കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു സ്നേക്സാണ് ഇത്.

നിങ്ങളുടെ ആവശ്യാനുസരണം ഒന്നോ രണ്ടോ ബീറ്റ്‌റൂട്ട് എടുക്കുക. അതിന്റെ തോല് കത്തി കൊണ്ടോ പീലർ കൊണ്ടോ മുറിച്ചുമാറ്റുക.ശേഷം നന്നായി കഴുകി വട്ടത്തിൽ കനം കൂട്ടി മുറിക്കുക. ഇനി അത് നീളത്തിൽ മുറിച്ചെടുക്കുക. മുറിച്ച കഷണങ്ങൾ പാത്രത്തിൽ ഇടുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. അതിലേക്ക് ടേബിൾ സ്പൂൺ നാരങ്ങാ നീര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. കാൽ മണിക്കൂർ ഇത് റെസ്റ്റ് ചെയ്യാൻ വെയ്ക്കണം. അതിനു ശേഷം സ്റ്റീമർ എടുത്ത് അതിൽ വെള്ളം ഒഴിച്ച് ചൂടാക്കിയിട്ട് ഒരു പ്ലേറ്റിൽ ബീറ്റ്റൂട്ട് വെച്ച് മൂടിയിട്ട് ആ വിക്ക് വെയ്ക്കുക.

പത്ത് മിനിറ്റോളം വെച്ചാൽ ഇത് കുറച്ച് വെന്തു വരും. അതിനു ശേഷം ഇത് പുറത്തെടുത്തു ചൂടാറാൻ വയ്ക്കുക. ഇതിലെ വെള്ളം മാറാൻ ഒന്നര ടേബിൾസ്പൂൺ അരിപ്പൊടി ഇടുക. നന്നായി മിക്സ് ചെയ്യുക. ഇനി വേറൊരു പാത്രമെടുത്ത് അതിൽ അരക്കപ്പ് മൈദ പൊടി ഇടുക അര ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി കുറച്ച് കുറച്ചായി ചായ വെള്ളം ഒഴിച്ച് ഇളക്കുക. നല്ല പേസ്റ്റ് പോലെയാവണം. എടുക്കണം. ഇനി ബ്രഡ് ഗ്രംസോ കോൺ ഫ്ലക്സോ എടുക്കുക. ബീറ്റ്റൂട്ട് ഓരോന്നായി എടുത്ത് മൈദപ്പൊടിയിൽ മുക്കിയ ശേഷം ബ്രഡ് ഗ്രംസിൽ മിക്സ് ആക്കി വെയ്ക്കുക. ഇനി ഒരു ചീന ചട്ടി എടുത്ത് അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് ചൂടാക്കിയ ശേഷം ഇത് ഓരോന്നായി ഇടുക. ഈ സമയത്ത് തീ കുറച്ച് വെയ്ക്കാം. രണ്ട് വശവും നന്നായി ഇളക്കി വറുത്തു കോരുക. നല്ല ക്രിസ്പി ആയ ഒരു സ്നേക്സാണ് ഇത്.

https://www.youtube.com/watch?v=ooB_OehcwK0

Similar Posts