അമ്മമാർക്ക് മാതൃജ്യോതി പദ്ധതിയിലൂടെ പ്രതിമാസം 2000 രൂപ, റേഷൻ കാർഡ് വ്യത്യാസമില്ലാതെ

സാമ്പത്തിക പരാധീനതകൾ ഉള്ള കുടുംബത്തിലെ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകുന്നു. പ്രതിമാസം 2000 രൂപ എന്ന തോതിലാണ് ധന സഹായം ലഭിക്കുക. സാമൂഹ്യനീതി വകുപ്പാണ് ഈ പദ്ധതി വിശദീകരണം നടത്തിയത്. കേരളത്തിൽ ലഭ്യമാകുന്ന ഇത്തരം ആനുകൂല്യത്തെ പറ്റി ആരും അറിയാതെ പോകരുത്.

കേരള സംസ്ഥാന സർക്കാരും, സാമൂഹ്യനീതി വകുപ്പും മാതൃജ്യോതി എന്ന പേരിലാണ് അമ്മമാർക്കായുള്ള ഈ പെൻഷൻ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. എപിഎൽ,ബിപിഎൽ കുടുംബ വ്യത്യാസമില്ലാതെ ഏവർക്കും ഇത് ലഭിക്കും. എന്നാൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

വിവിധ വെല്ലുവിളികൾ ഉള്ള അമ്മമാർക്കായി ആണ് മാതൃ ജ്യോതി ആവിഷ്കരിച്ചിട്ടുള്ളത് എങ്കിലും. ഏതൊക്കെ തരം വെല്ലുവിളികളാണ് എന്ന കാര്യത്തിൽ കൃത്യത ഇതുവരെ വന്നിട്ടില്ല. നിലവിൽ കാഴ്ച പരിമിതിയുള്ള അമ്മ മാർക്കാണ് സഹായം ലഭിച്ചു വരുന്നത്. നിലവിൽ 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ച വൈകല്യമുള്ള അമ്മമാർക്കാണ് പദ്ധതി ഉപയോഗപ്രദം ആവുക.

ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ കാഴ്ച പരിമിതി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സെർട്ടിഫിക്കറ്റ്, പ്രസവാനന്തരം ലഭിക്കുന്ന സഹായപദ്ധതി ആയതുകൊണ്ടുതന്നെ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, ആവശ്യമായി വരുന്ന മറ്റ് രേഖകൾ, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം.

പ്രസവാനന്തരം മൂന്നുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചാൽ കുഞ്ഞിന് രണ്ടു വയസ്സ് തികയുന്ന ദിവസം വരെ ആനുകൂല്യം ലഭിക്കും. കാഴ്ച പരിമിതിയുള്ള അമ്മമാർക്കും കുഞ്ഞിനും ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. മാതൃക ജോതി പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ വീഡിയോ കാണുക

https://www.youtube.com/watch?v=IhbUtB7gBIQ

Similar Posts