അമ്മമാർക്ക് 2000 രൂപ വീതം ധനസഹായം 2 വർഷത്തേക്ക്, മാതൃജ്യോതി പദ്ധതി കൂടുതൽ വിവരങ്ങൾ അറിയാം

അമ്മമാർക്ക് മാസംതോറും 2000 രൂപ വീതം ധനസഹായം നൽകുന്ന സംസ്ഥാന സർക്കാരിൻറെ ഏറ്റവും വലിയ ഒരു പദ്ധതിയുണ്ട്. സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള മാതൃ ജോതി എന്ന പദ്ധതി. തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് അമ്മമാർക്ക് 2000 രൂപ ലഭിക്കുന്ന ഏറ്റവും വലിയ ഒരു പദ്ധതിയാണിത്. വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്കാണ്ഈ  ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

റേഷൻ കാർഡ് വ്യത്യാസമില്ലാതെ ഒരുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ അമ്മമാർക്ക് ആണ് ഈ ധനസഹായത്തിന് അപേക്ഷിക്കുവാൻ സാധിക്കുന്നത്. എല്ലാ വർഷങ്ങളിലും ഇതിന് കൃത്യമായ അപേക്ഷാ സമയമുണ്ട്. മാതൃജ്യോതി പദ്ധതിയുടെ കീഴിൽ മാസംതോറും 2000 രൂപ രണ്ടു വർഷത്തേക്കാണ് സഹായം ആയി ലഭിക്കുന്നത്.

അപേക്ഷ വെക്കുന്ന ഭൂരിഭാഗം വരുന്ന അർഹരായ ഗുണഭോക്താക്കൾക്കും സഹായം അനുവദിച്ചു വരാറുണ്ട്. മുൻകാലങ്ങളിൽ കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് ആയിരുന്നു ധനസഹായം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാഴ്ച പരിമിതി മാത്രം പോരാ വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് കൂടി ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുകയും അവർക്ക് ഇത്തരത്തിൽ 2000 രൂപ വീതം ധനസഹായം നൽകുകയും ചെയ്യുന്നതിലൂടെ അവരുടെ മക്കൾക്ക് ബന്ധപ്പെട്ട പോഷകാഹാരങ്ങൾ എത്തിക്കുന്നത് ഒപ്പം തന്നെ ഒരു കുറവും കൂടാതെ ആ മക്കളെ വളർത്തുന്നതിനും അമ്മമാർക്ക് സഹായകരമാകുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

നിലവിൽ 48000 രൂപ രണ്ടുവർഷംകൊണ്ട് അമ്മമാർക്ക് നേടാനാകും. ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ് കൂടി ഹാജരാക്കുന്ന തുകൊണ്ട് ധനസഹായം ബാങ്കുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യും. ആധാർ കാർഡ്, മെഡിക്കൽ  ബോർഡ് സർട്ടിഫൈ ചെയ്ത രേഖകൾ, ഡിസ്ചാർജ് രേഖകൾ ഇവയെല്ലാം ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ ഹാജരാക്കേണ്ടിവരും.

ഏകദേശം 21 ഓളം വരുന്ന രോഗങ്ങൾ / വെല്ലുവിളികൾ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വെല്ലുവിളിയിൽ ഉൾപ്പെടുന്ന അമ്മമാർക്ക് എല്ലാം പ്രസവാനന്തരം തൻറെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് 2000 രൂപയുടെ ധനസഹായം എത്തിച്ചേരും. 80% അന്ധത ഉള്ള അമ്മമാർക്ക്, 60% ഇന്റലക്ചുവൽ ഡിസബിലിറ്റി ഉള്ള അമ്മമാർ, 60% സെറിബ്രൽ പാൾസി, 80% ചലന വൈകല്യം, 50% മസ്കുലാർ ഡിസ്ട്രോഫി, 60 ശതമാനം മാനസികരോഗം, ഒപ്പം ഒന്നിലധികം വൈകല്യങ്ങൾ അതായത് ബധിരരും അന്ധരുമായ വർക്കൊക്കെ മുൻഗണന ഉണ്ട്. വിവിധ വൈകല്യങ്ങളുള്ള വർക്ക് രണ്ടാം മുൻഗണന, മറ്റു ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർക്ക് മൂന്നാം മുൻഗണന, 80% ആസിഡ് ആക്രമണത്തിന് ഇരയായവർക്ക്, 70% ലോ വിഷൻ, 80% ബധിരരും കേൾക്കാൻ ബുദ്ധിമുട്ടുള്ള വരും, 80% കുഷ്ഠ രോഗം ഭേദമായവർ, 60 ശതമാനം മൾട്ടിപ്പിൾ സിറോസിസ്, 60% പാർക്കിൻസൺസ് രോഗം, 70% ഹീമോഫീലിയ, 70% തലസ്സീമിയ, 70% ഉയരക്കുറവ്, 100% പഠനവൈകല്യങ്ങൾ എന്നിവർക്കാണ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

അപേക്ഷ കാര്യങ്ങൾ കുഞ്ഞ് ജനിച്ച ശേഷം ആണ് നമ്മൾ സമർപ്പിക്കേണ്ടത്. മൂന്നു മാസത്തിനകം തന്നെ അപേക്ഷ സമർപ്പിക്കുന്നവർക്ക് രണ്ടു വർഷത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും. കുട്ടിക്ക് 2 വയസ്സ് ആകുന്നത് വരെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

Similar Posts