അരിപൊടി, ശർക്കര, തേങ്ങാ മതി വ്യത്യസ്ത രുചിയിൽ ഈ പലഹാരം റെഡി

എല്ലാദിവസവും ഒരേ പലഹാരം തന്നെ കഴിച്ചു മടുത്തു നിങ്ങൾ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ശരീരത്തിലും വളരെ നല്ലതാണ് ഇത്. നമുക്കിന്ന് അരിപ്പൊടിയും ശർക്കരയും നാളികേരവും എല്ലാം ചേർത്തുണ്ടാക്കുന്ന ഒരു നാലുമണി പലഹാരം ഉണ്ടാക്കി നോക്കിയാലോ. നമുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

അതിനായി ഒരു പാൻ അടുപ്പത്തുവെച്ച് ഒരു കപ്പ് ഓളം പൊടിച്ച ശർക്കര അരക്കപ്പ് വെള്ളം ഒഴിച്ച് ലായിനി ആക്കിയെടുക്കുക. ഈ ലായനി ഒന്ന് അരിച്ചു മാറ്റി എടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചിരകിയ നാളികേരം ചേർക്കുക. ഇത് കൈവിടാതെ ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് കാൽടീസ്പൂൺ ഏലയ്ക്കാപ്പൊടിയും കശുവണ്ടി ചെറുതാക്കി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കുക. നന്നായി ഇളക്കി ശർക്കരയുടെ വെള്ളം എല്ലാം വറ്റി വരുന്നതുവരെ ഇളക്കി കൊടുക്കുക.

വേറൊരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് ആവശ്യാനുസരണം ഉപ്പു ചേർക്കുക. അരിപ്പൊടി കുഴക്കാൻ നല്ല ചൂടുവെള്ളം ഉപയോഗിച്ച് ഒരു ടേബിൾസ്പൂൺ എണ്ണ കൂടി ഒഴിച്ച് അരിപ്പൊടി കുഴച്ചെടുക്കുക. അതിനുശേഷം ഈ മാവ് സേവനാഴിയിൽ നിറച്ചതിനു ശേഷം ഒരു ചെറിയ കഷണം വാഴയില എടുത്ത് അതിലേക്ക് കുറച്ച് എണ്ണ തൂവി കൊടുക്കുക ശേഷം അതിലേക്ക് നമ്മൾ നല്ല വലുപ്പത്തിൽ ഇടിയപ്പം ചുറ്റിച്ചു കൊടുക്കുക. അതിന്റെ മുകളിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മിക്സ് ചേർത്ത് കൊടുക്കുക. ഈ വാഴയില ഒന്ന് ചെരിച്ചു കൊടുത്ത് വേറൊരു വാഴയിൽ വെച്ച് അപ്പ ചെമ്പിൽ ആവി കേറ്റി എടുക്കാം.

നമ്മുടെ നാലുമണി പലഹാരം ഇവിടെ റെഡി ആയിട്ടുണ്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ രുചികരമാണ് വളരെ ഹെൽത്തിയും ആണിത്.