അരിപ്പൊടി കൊണ്ട് നാവിൽ രുചിയൂറും സ്നാക്സ് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാം

അരിപൊടി കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള മധുരമൂറുന്ന ഒരു സ്നാക്സ് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഒരു ചായ ഉണ്ടാക്കുമ്പോഴും അത്രയും സമയം കൊണ്ട് നമുക്ക് റെഡിയാക്കി എടുക്കാൻ പറ്റുന്ന ഒരു സ്നാക്സ് ആണ് ഇത്.

ആദ്യമായി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ചു കൊടുക്കുക. എത്ര അളവിൽ ആണ് അരിപ്പൊടി എടുക്കുന്നത് അതേ അളവിൽ ആണ് പാലൊഴിച്ചു കൊടുക്കേണ്ടത്. വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ഈ സ്നാക്സിൽ നമ്മൾ ഉപയോഗിക്കുന്നത്. പാൽ ചെറുതായി ചൂടായി വന്ന ശേഷം ബാക്കിയുള്ള ചേരുവകൾ ചേർക്കാം.

ആവശ്യത്തിന് മധുരമാണ് അടുത്തതായി ചേർക്കേണ്ടത്.ഒരു കപ്പ് പാലിൽ കാൽകപ്പ് അളവിലാണ് ഇവിടെ പഞ്ചസാര ചേർത്തു കൊടുക്കുന്നത്. ഇതിലേക്ക് നല്ല മണത്തിനായി കാൽ ടീ സ്പൂൺ അളവിൽ ഏലക്ക ചേർത്ത് കൊടുക്കുന്നു. ഇതിനൊരു കളർ കിട്ടാൻ വേണ്ടി ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാം. കളർ വേണമെങ്കിൽ മാത്രം ചേർത്താൽ മതി. നന്നായി മിക്സ് ചെയ്യുക

ഒരു നുള്ളു ഉപ്പും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഇട്ട പഞ്ചസാര മധുരം ബാലൻസ് ആവാൻ ആണ് ഉപ്പ് ചേർത്തു കൊടുക്കുന്നത്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. സ്നാക്സിന് നല്ലൊരു ടേസ്റ്റ് ഇതുവഴി ലഭിക്കും. ഇത് നന്നായി തിളപ്പിച്ച് മിക്സ് ചെയ്യുക.

അടുത്തതായി ഇതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത്. വറുത്ത അരിപ്പൊടി, വറുക്കാത്ത അരിപ്പൊടി, ഏതു വേണമെങ്കിലും ഇതിലേക്ക് ചേർത്തു കൊടുക്കാം. പത്തിരി, ഇടിയപ്പം ഉണ്ടാക്കാൻ എടുക്കുന്ന അതേ അരിപ്പൊടി തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് നന്നായി മിക്സ് ചെയ്ത് കുറുക്കി എടുക്കണം.

ചൂടാറി കൈ കൊണ്ട് തൊടാൻ പറ്റുന്ന പാകമാകുമ്പോൾ ഇത് നന്നായി ഉരുട്ടി എടുക്കണം. കയ്യിൽ കുറച്ച് വെളിച്ചെണ്ണതേച്ച് കൊടുക്കുക ഇത് സോഫ്റ്റ് ആവാൻ നല്ലതാണ്. ഇഷ്ടമുള്ള ഷേപ്പിൽ ഇതിനെ നമുക്ക് ഉരുട്ടി എടുക്കാവൂന്നതാണ്. ഇത് ഇഡലി പാത്രത്തിൽ വെച്ച് ആവി കയറ്റി ഒന്ന് വേവിച്ചെടുക്കണം. ഇത്രയും ആയാൽ നമ്മുടെ ലഘു പലഹാരം റെഡിയായി. വിശദമായി അറിയാൻ വീഡിയോ കാണുക.

Similar Posts