അരി അരക്കാതെ വെറും പത്തു മിനിറ്റിൽ ഉണ്ണിയപ്പം ഉണ്ടാക്കി എടുത്താലോ

അരി അരക്കാതെ വെറും പത്തു മിനിറ്റിൽ നമ്മൾക്ക് ഒരു അടിപൊളി ഉണ്ണിയപ്പം ഉണ്ടാക്കി എടുത്താലോ. ഒട്ടു മിക്ക ആൾക്കാർക്കും ഉണ്ണിയപ്പം വളരെ ഇഷ്ടമാണ് പക്ഷേ അരി കുതിർത്തു മറിച്ചും ഉണ്ടാക്കാതെ നമ്മൾക്ക് പെട്ടെന്ന് തന്നെ ഒരു ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം. ഗോതമ്പുപൊടി വെച്ചിട്ടാണ് നമ്മളെ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.

ഒരു ബൗൾ എടുത്തിട്ട് അതിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടിയും ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ഒരു ടീസ്പൂൺ റെവ യും രണ്ടു നുള്ള് ഉപ്പും ഇട്ടു കൊടുക്കുക എന്നിട്ട് അത് നന്നായി മിക്സ് ചെയ്യുക. അടുത്തത് ഇതിലേക്കുള്ള ശർക്കര ഉരുക്കി എടുക്കാം ഒരു 300 ഗ്രാം ശർക്കര പൊടിച്ച് ഒരു ഒന്നേ മുക്കാൽ കപ്പ് വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ച് അലിയിച്ചെടുക്കുക. ഒരു പാത്രം അടുപ്പത്ത് വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയെടുക്കുക അതിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് ടേബിൾസ്പൂൺ തേങ്ങാക്കൊത്തും അരക്കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് നന്നായി ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വറുക്കുക ഗോൾഡൻ ബ്രൗൺ കളർ ആയി കഴിഞ്ഞാൽ ഇതിലേക്ക് ഒരു അരസ്പൂൺ കറുത്ത എള്ളും കൂടി ചേർത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റി ഓഫ് ചെയ്യുക.

ഒരു ജാർ ഇലേക്ക് ഒരു ചെറുപഴം ഇട്ട് നന്നായി അരച്ചെടുക്കുക. എന്നിട്ട് നമ്മൾ മാറ്റി വച്ചിരിക്കുന്ന ഗോതമ്പുപൊടി യിലേക്ക് ഈ ശർക്കര പാനിയും പഴം അടിച്ചെടുത്ത് അതും കൂടി കട്ടകെട്ടാതെ നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക അതിലേക്ക് ഒരു മുക്കാൽ ടീസ്പൂൺ ഓളം ചെറിയ ജീരകം ചതച്ചതും ഒരു രണ്ട് ഏലയ്ക്ക പൊടിച്ചതും ആദ്യം വറുത്തു മാറ്റി വച്ചിട്ടുള്ള തേങ്ങാക്കൊത്ത് മിശ്രിതവും എല്ലാം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കുക. വെള്ളം കുറവാണെങ്കിൽ ആവശ്യത്തിനു വെള്ളം ചേർക്കുക. അതുകഴിഞ്ഞ് നിങ്ങൾക്ക് ഉണ്ണിയപ്പ ചട്ടിയിൽ ഈ മാവ് ഒഴിച്ചു വറുത്തുകോരുക. നിങ്ങളെല്ലാവരും ഈ ഉണ്ണിയപ്പം ട്രൈ ചെയ്തു നോക്കണം വളരെ എളുപ്പവും വളരെ സ്വാദിഷ്ടവും ആണിത്.

Similar Posts