അരി വില ഉയരുന്നു..!! ജനങ്ങൾ ശ്രദ്ധിക്കുക..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം . നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണിത്. അതുകൊണ്ടുതന്നെ നമ്മുടെ കേരളത്തിലേക്ക് ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുവും അരിയാണ്.
സംസ്ഥാനത്തെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും ഉണ്ടെന്നിരിക്കെ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് നിലവിൽ നമ്മുടെ സംസ്ഥാനത്തേക്ക് ആവശ്യമായ അരിയും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്. ഇപ്പോൾ ലഭിക്കുന്ന അറിയിപ്പുകൾ അനുസരിച്ച് ഇനിമുതൽ അരിക്കും പൊള്ളുന്ന വില ആയിരിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ജയ അരിക്ക് 55 രൂപയ്ക്കും 60 രൂപയ്ക്കും ഇടയിലാണ് വില.
ഓണത്തിന് മുമ്പ് ഇത് 49 രൂപയായിരുന്നു. മറ്റ് ബ്രാൻഡുകളുടെ അരിയ്ക്കും സമാനരീതിയിൽ വിലക്കയറ്റം ഉണ്ട്. നിലവിൽ ആന്ധ്രപ്രദേശിൽ നിന്നാണ് കൂടുതലായി അരി ഇറക്കുമതി ചെയ്യുന്നത്. ഇന്നത്തെ വില നിലവാരമനുസരിച്ച് ഒരു കിലോ അരിക്ക് പലയിടത്തും 60 രൂപ വരെ ഈടാക്കുന്നുണ്ട്. ചുമട്ടു കൂലിയും മറ്റ് ചെലവുകളും കിഴിച്ച് 60 രൂപയ്ക്ക് താഴെ വിൽപ്പന നടത്തുക സാധ്യമല്ല എന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. മാത്രമല്ല മുൻകൂറായി പണം നൽകാതെ ആന്ധ്രയിൽനിന്ന് അരി കയറ്റി അയക്കില്ല എന്നാണ് മില്ലുടമകൾ പറഞ്ഞിരിക്കുന്നത്. വിലക്കയറ്റം ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ജനജീവിതം കൂടുതൽ ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇക്കാര്യങ്ങൾക്കെല്ലാം ഒരു ബദൽ മാർഗം അധികാരികൾ കണ്ടെത്തിയേ മതിയാകൂ.