അലോവേര ഉപയോഗിച്ച് ഇനി സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം..!! വളരെ എളുപ്പത്തിൽ..!!
കറ്റാർവാഴ എന്ന ചെടി എല്ലാ ആളുകൾക്കും പരിചയമുള്ള ഒന്നാണ്. മിക്ക വീടുകളിലും ഇപ്പോൾ ഇത് കാണാൻ സാധിക്കും. കാരണം ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് അലോവേര. ഇത് ഉപയോഗിച്ച് പലതരത്തിലുള്ള ഗുണങ്ങൾ ആണുള്ളത്. നമ്മൾ സാധാരണ അലോവേരയുടെ തണ്ട് മുറിച്ച് ഇവയിൽനിന്ന് ജെല്ല് പുറത്തെടുത്ത് പല രീതിയിലാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അലോവേരയുടെ എല്ലാ തരത്തിലുള്ള ഉപയോഗങ്ങൾക്കും ഒറ്റ മാർഗ്ഗം എന്ന രീതിയിൽ അലോവേര സോപ്പ് നമുക്ക് ഉണ്ടാക്കിയെടുക്കാം.
വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള സോപ്പാണ് ഇവിടെ ഉണ്ടാക്കുന്നത്. ഇതിനായി ആദ്യം വലിയ മൂന്ന് തണ്ട് അലോവേര എടുക്കുക. അതിനുശേഷം ഇതിന്റെ മുള്ളും തൊലിയും കളഞ്ഞ് ജെല്ലി കഷണങ്ങളാക്കി മാറ്റുക. ശേഷം ഇത് നന്നായി കഴുകി എടുക്കുക. അതിനുശേഷം ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി വേണ്ടത് രണ്ട് പിയെഴ്സ് സോപ്പ് ആണ്. ട്രാൻസ്പരന്റ് ആയ സോപ്പ് ആയതുകൊണ്ടാണ് ഇവിടെ പിയേഴ്സ് എടുക്കുന്നത്. കൂടാതെ നല്ല മണവും ഉണ്ടാകും. നിങ്ങൾക്ക് ഇഷ്ടമുള്ള സോപ്പ് ഇവിടെ തിരഞ്ഞെടുക്കാം.
അതിനുശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇനി ഇത് ഡബിൾ ബോയിൽ ചെയ്തു ഉരുക്കി എടുക്കണം. ഇതിനായി ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിനു മുകളിലായി മറ്റൊരു സ്റ്റീൽ പാത്രം വെച്ച് ഇതിലേക്ക് സോപ് കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. ഇനി സോപ്പ് ഉരുകി കഴിയുമ്പോൾ ഇതിലേക്ക് കറ്റാർവാഴ ജ്യൂസ് ഒഴിച്ചു കൊടുക്കുക. തീ ഓഫ് ചെയ്തിട്ട് വേണം ജെല്ല് ചേർത്തു കൊടുക്കാൻ. ഇനി ഇതിലേക്ക് വൈറ്റമിൻ E ക്യാപ്സൂൾ 3 എണ്ണം പൊട്ടിച്ചൊഴിച്ച് കൊടുക്കുക.
അതിനുശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ചൂടോടെ തന്നെ ഇത് ഇഷ്ടമുള്ള പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് തണുത്തുറഞ്ഞു കഴിഞ്ഞാൽ നല്ല സോപ്പായി ഉപയോഗിക്കാവുന്നതാണ്. നല്ല ഔഷധഗുണങ്ങളോടുകൂടിയതും പതയോടു കൂടിയതുമായ സോപ്പ് തയ്യാർ.