അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്കായി കേന്ദ്രസഹായം, UAN നമ്പർ രജിസ്ട്രേഷൻ ഇന്നുമുതൽ

അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വിവരശേഖരം കൃത്യമായി നടത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് സുപ്രീംകോടതി.കോവിഡിനെ യും ലോക്ക്ഡൗണിലെ യുമൊക്കെ പശ്ചാത്തലത്തിൽ അസംഘടിത മേഖലയിൽ വർക്ക് ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ഇ ശ്രം പോർട്ട് ഇതിനായി ആരംഭിച്ചിരിക്കുന്നു.

5 ലക്ഷം രൂപ വരെയുള്ള കുടുംബ ചികിത്സാസഹായം നാല് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസുകൾ മാസം 3000 രൂപ വരെ ലഭിക്കുന്ന പെൻഷനുകൾ തുടങ്ങി നിലവിലുള്ള വിവിധ കേന്ദ്ര സഹായങ്ങൾ ക്കൊപ്പം പല കേന്ദ്ര സഹായ പദ്ധതികളും ഇന്നലെ ആരംഭിച്ച e പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. കമ്മിറ്റി അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്രം ആരംഭിച്ച 12 അക്ക തിരിച്ചറിയൽ നമ്പറുമായി ആയുഷ്മാൻ ഭാരത് അടക്കമുള്ള 4 ഇൻഷുറൻസ് പെൻഷൻ പദ്ധതികൾ കേന്ദ്രസർക്കാർ ബന്ധിപ്പിക്കുവാൻ തീരുമാനിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്ത 12 തിരിച്ചറിയൽ നമ്പർ ലഭിച്ചാൽ മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമായി വരില്ല പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന എന്നിവയാണ് ബന്ധിപ്പിക്കുന്ന മറ്റു പദ്ധതികൾ.

രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പി എം എസ് ബി ഐ യുടെ ഭാഗമാകും 12 രൂപയാണ് വാർഷിക പ്രീമിയം. ആദ്യ പ്രീമിയം സർക്കാർ അടയ്ക്കും. അപകടം മൂലമുള്ള മരണത്തിൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഈ പദ്ധതിയിലൂടെ ലഭിക്കും. പി എം എസ് വൈ എം വഴി അസംഘടിത തൊഴിലാളികൾക്ക് 3000 രൂപ വരെ പെൻഷനായി ലഭിക്കും 12 തിരിച്ചറിയൽ നമ്പർ നുള്ള് ഓൺലൈൻ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. സർവീസ് സെന്ററുകൾ വഴി നിങ്ങൾക്കെ രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ പൂർണമായും സൗജന്യം ആയിരിക്കും.

പ്രായപരിധി 16 മുതൽ 59 വയസ്സുവരെ. സംഘടിത മേഖലയിലാണ് ജോലി എങ്കിലും ESI EPF ആനുകൂല്യം ഇല്ലെങ്കിൽ ഈ ശ്രം പോർട്ടലിൽ ഭാഗം ആവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Similar Posts