അൺ ബോക്സ് ചെയ്ത ഫോൺ കവർ കളയല്ലേ, ഇതുകൊണ്ട് ഒരു ഫോൺ സ്റ്റാൻഡ് ഉണ്ടാക്കാം

മോഡൽ മാറുന്നതിനനുസരിച്ചും, ഫോൺ കേടായത് കൊണ്ടും ചിലപ്പോൾ പഴയഫോൺ മാറ്റി നമ്മൾ പുതിയ ഫോൺ വാങ്ങിക്കാറുണ്ട്.പലപ്പോഴും സാധാരണ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഫോൺ അടുക്കളയിലോ ജോലി സ്ഥലങ്ങളിലൊ വെയ്ക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് വലുതാണ്. എന്നാൽ ഒരു പണചിലവുമില്ലാതെ നമുക്ക് വൃത്തിയായി ഒരു സ്റ്റാൻഡ് ഉണ്ടാക്കിയെടുത്താൽ ഇതിനൊരു പരിഹാരമാകും.ഡിസ്‌പ്ലൈ കാണും വിധത്തിൽ സ്റ്റാൻഡിൽ ഫോൺ വെച്ചാൽ സൈലന്റ് മോഡ് ആണെങ്കിൽ കൂടി നമുക്ക് കൃത്യമായി കാണാൻ പറ്റും.

എങ്ങനെ പഴയ ഫോൺ അൺ ബോക്സ്‌ ചെയ്ത കവർ ഉപയോഗിച്ച് ഒരു സ്റ്റാൻഡ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. വാറണ്ടി കഴിയുന്നതിനു മുൻപ് ബോക്സുകൾ ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ല. ഓർമ്മിക്കുക പഴയ ഫോൺ ബോക്സുകൾ ആയിരിക്കണം. ഈ സ്റ്റാൻഡ് നമുക്ക് ഒരു ട്രൈപോഡ് ആയും ഉപയോഗിക്കാവുന്നതാണ്. വീഡിയോ ഷൂട്ട്‌ ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ഏറെ ഗുണകരമാണ്.

ആദ്യമായി, ഫോൺ ബോക്സ് എടുത്ത്, നമ്മൾ ഫിക്സ് ചെയ്യാൻ പോകുന്ന ഫോണിന്റെ ബോഡി വണ്ണം അളന്നു ബോക്സിന്റെ മധ്യഭാഗത്തായി ഒരു പേനകൊണ്ട് മാർക്ക് ചെയ്യണം.ഫോൺ ഫിക്സ് ചെയ്യാൻ ആവശ്യമായ വലിപ്പത്തിൽ ആയിരിക്കണം ഇതിന്റെ വലിപ്പം.

ഒരുഭാഗം നടുവിൽ മാർക്ക് ചെയ്തുകഴിഞ്ഞാൽ നേരെ എതിർഭാഗത്തും ഇങ്ങനെ മാർക്ക് ചെയ്യുക. ഫോണിന്റെ വണ്ണം അനുസരിച്ച് കൃത്യമായി ഒരു ബ്ലേഡ് കൊണ്ട് ഇത് കട്ട് ചെയ്ത് കറക്റ്റ് അളവിൽ മുറിച്ചു മാറ്റുക. മറ്റേ ഭാഗവും ഇതുപോലെ മുറിച്ചു മാറ്റി ഫോൺ അതിൽ ഫിക്സ് ചെയ്യുക. സൂപ്പർ അല്ലെ!

ഈ കവർ ബോക്സിന്റെ കടലാസ് വളരെ ദൃഢതയുള്ളത് കൊണ്ട് തന്നെ ഏറെ കാലം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒന്നിലധികം ഫോൺ വേണമെങ്കിലും ഇങ്ങനെ സ്റ്റാൻഡിൽ വെക്കാവുന്നതാണ്. വിശദമായ വീഡിയോ കാണുക.

Similar Posts