“ആകാശ്” ബൈജൂസിൽ ലയിച്ചു

വിദ്യാഭ്യാസ പരിശീലന രംഗത്ത് വീണ്ടും ലയന പ്രക്രിയയുമായി മലയാളിയായ ബൈജു രവീന്ദ്രന്റെ കമ്പനിയായ “ബൈജൂസ്.” പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ‘ആകാശ് എജുക്കേഷൻ സർവീസസിനെ’ ഏകദേശം 7,300 കോടി രൂപയ്ക്കാണ് ബൈജൂസ് ഏറ്റെടുത്തത്. ഇതോടുകൂടി മൊബൈൽ ആപ്പ് ഓൺലൈൻ വിദ്യാഭ്യാസ രംഗത്തു നിന്നും രാജ്യമാകെ ശാഖകളുള്ള പരിശീലന സ്ഥാപന ബിസിനസിലേക്ക് കടക്കാൻ ബൈജൂസിന് കഴിയും.

ബൈജൂസ് ഇതിന് മുൻപ് എജ്യുറൈറ്റ്, ട്യൂട്ടർ വിസ്റ്റ, ഓസ്മോ, വൈറ്റ് ഹാറ്റ് ജൂനിയർ എന്നീ വിദ്യാഭ്യാസ ടെക് കമ്പനികളെ ഏറ്റെടുത്തു ലയിച്ചിരുന്നു. പക്ഷേ ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഇടപാട് ആണിത്. ലോകത്ത് തന്നെ വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇടപാടുകളിൽ ഏറ്റവും വലിയ ഇടപാട് ആണിത്.

ആകാശ് സ്ഥാപകൻ ആകാശ് ചൗധരിക്കും, ആകാശിലെ മൂലധന നിക്ഷേപകർ ആയ ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പിനും ബൈജൂസിൽ ഓഹരി പങ്കാളിത്തം ലഭിക്കും. 60-65 ശതമാനം വരെ പണമായും, ബാക്കി ഓഹരി ആയും ലഭിക്കുമെന്ന് ആകാശ് ചൗധരി പറഞ്ഞു. നിലവിൽ രാജ്യത്ത് 215 ശാഖകളിലൂടെ 2.5 ലക്ഷം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ആകാശിന് ഇനി ബൈജൂസിന്റെ ഓൺലൈൻ സാധ്യതകൾ കൂടി പ്രയോജനപ്പെടും.

Similar Posts