ആഗസ്റ്റ് മാസം മുതൽ ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ വരുന്നു, ഈ ഇടപാടുകൾക്ക് ഇനി ബ്രാഞ്ചിൽ പോകണ്ട

ആഗസ്റ് ഒന്നു മുതൽ ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാകുകയാണ്. ബാങ്ക് ഉപഭോക്താക്കൾക്ക് ചെക്ക് ഇടപാടുകൾ നടത്തുവാനും എടിഎം കാർഡ് , യു പി ഐ പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ വായ്പകളും മറ്റു ധനകാര്യ സേവനങ്ങളും നടത്തുന്നതിനും ഈ പുതിയ മാറ്റങ്ങൾ സഹായിക്കും. കൂടാതെ പുറത്തു വരുന്ന വിവരമനുസരിച്ച് ബാങ്കിന്റെ ചില നടപടിക്രമങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും സാധ്യതയുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് താഴെപ്പറയുന്നത്.

ഒന്നാമതായി അഞ്ചു ലക്ഷം രൂപയിൽ കൂടുതലുള്ള ചെക്കുകൾക്ക് ആഗസ്റ്റ് ഒന്നാം തീയതി മുതൽ പോസിറ്റീവ് പേ സംവിധാനം നിർബന്ധമാക്കുകയാണ്. ഇതുമൂലം പോസീറ്റീവ് പേ സ്ഥിതീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ ഇനി സ്വീകരിക്കില്ല. പോസിറ്റീവ് പേ എന്നത് ചെക്ക് ക്ലിയറൻസ് സംവിധാനത്തിന്റെ ഭാഗമാണ്. ചെക്ക് ക്ലിയർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഒത്തുനോക്കി സ്ഥിതീകരിച്ച് ഇടപാടു പൂർത്തിയാക്കുന്ന രീതിയാണിത്. പോസിറ്റീവ് പേ സംവിധാനം പൂർത്തിയാക്കുവാൻ നെറ്റ് ബാങ്കിംങ്ങ് വഴിയോ ബാങ്കിങ്ങ് ആപ്ലിക്കേഷൻ വഴിയോ ലോഗിൻ ചെയ്യാം. പോസിറ്റീവ് പേ സംവിധാനം നിലവിൽ വരുന്നതോടെ ബാങ്കുകൾക്ക് ഇടപാടുകൾ വേഗത്തിൽ നടത്തുവാനും ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനും സാധിക്കുന്നതാണ്..

ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പോസിറ്റീവ് പേ ചെയ്യുന്നതിനായി നിർദ്ദിഷ്ട ഫോർമാറ്റിൽ ഒരു അപേക്ഷ സമർപ്പിച്ചു കൊണ്ട് ഏതെങ്കിലും ശാഖ വഴി പോസിറ്റീവ് പേ ഇടപാടിനായി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിങ്ങ് , കോർപ്പറേറ്റീവ് ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിംങ് , ‘യോനോ’ ആപ്പ് എന്നിവ വഴിയും ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം.

രണ്ടാമതായി നിങ്ങൾ ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കാണ്ട് ഉടമയാണെങ്കിൽ നിങ്ങളുടെ K Y C അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം K Y C മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി ഇടപാടുകാരുടെ അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്. അക്കൗണ്ട് ഓപ്പണിങ് സമയത്തു തന്നെ K Y C വിവരങ്ങൾ നൽകണം.കൂടാതെ ഹൈറിസ്ക് കാറ്റഗറിയിൽ വരുന്ന ഉപഭോക്താക്കൾ രണ്ടു വർഷം കൂടുമ്പോഴും മീഡിയം റിസ്ക്കിൽ ഉള്ളവർ എട്ടു വർഷം കൂടുമ്പോഴും ലോ റിസ്ക് കാറ്റഗറിയിൽ ഉള്ള ഉപഭോക്താക്കൾ പത്തു വർഷത്തിലൊരിക്കലും K Y C പുതുക്കേണ്ടതുണ്ട്. പാസ്പോർട്ട്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് , എൻ ആർ ഇ REGA കാർഡ് , പാൻ കാർഡ് എന്നീ രേഖകൾ ഉപയോഗിച്ച് ഉപഭോക്‌താക്കൾക്ക് KY C പുതുക്കാം. K Y C മാനദണ്ഡങ്ങൾ പാലിക്കാത്തതിന് RBI ബാങ്ക് ഓഫ്  ഇന്ത്യക്ക് 70 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും നാളുകളിൽ മറ്റു ബാങ്കുകളും K Y C വിവരങ്ങൾ പുതുക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധ്യതയുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില ബാങ്കിംഗ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും എന്ന അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇതിനായി SBl രണ്ടു പുതിയ ടോൾ ഫ്രീ നമ്പരുകളും പുറത്തിറക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി ഉപഭോക്താക്കൾക്ക് ബാങ്ക് അവധി ദിവസങ്ങളിലും ഫോൺ വഴി ബാങ്ക് സേവനങ്ങൾ ലഭ്യമാകും. ബാങ്കിംങ്ങ് ആവശ്യങ്ങൾക്കായ് 1800 1234/1800 2100 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ ടോൾ ഫ്രീ നമ്പർ സേവനം വഴി ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസും അവസാനത്തെ അഞ്ച് വിവരങ്ങളും അറിയാം. രണ്ടാമതായി ATM കാർഡ് ബ്ലോക്ക് ചെയ്യുന്നതിനും ശേഷം പുതിയ ATM കാർഡിനു അപേക്ഷിക്കാനും സാധിക്കും. കൂടാതെ ബുക്ക് ഡിസ്പാച്ച് സ്റ്റാറ്റസും പരിശോധിക്കാം. TDS വിവരങ്ങളും നിക്ഷേ പലിശയുടെ വിവരങ്ങളും അറിയാൻ കഴിയും. രാജ്യത്തെ എല്ലാ മൊബൈൽ, ലാൻഡ് ഫോൺ നമ്പറുകളിൽ നിന്നും ഈ ടോൾ ഫ്രീ നമ്പറുകളിലേയ്ക്ക് ബന്ധപ്പെടാൻ സാധിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറ്റൊരു അറിയിപ്പ് SBI അവരുടെ ഏറ്റവും പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. ‘റിയൽ ടൈം എക്സ്പ്രസ്സ് ക്രഡിറ്റ് ‘ എന്ന വായ്പാ പദ്ധതിയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വായ്പാ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്കാണ് SBI ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. SBI യിൽ സാലറി അക്കൗണ്ട് ഉള്ളവർക്കാണ് ഈ വായ്പ പദ്ധതി ലഭ്യമാകുന്നത്. ഉപഭോക്താക്കൾക്ക് ‘യോനോ’ ആപ്പു വഴിയും ഈ വായ്പാ പദ്ധതിക്കു അപേക്ഷിക്കാൻ കഴിയും. ക്രഡിറ്റ് സ്കോറുകൾ പരിശോധിക്കുന്നതിനും ഡോക്യുമെന്റേഷൻ ജോലികൾ ചെയ്യുന്നതിനും ‘യോനോ’ ആപ്പു വഴി സാധിക്കും. SBI യിൽ സാലറി അക്കൗണ്ട് ഉള്ളവരെ കൂടാതെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, അർദ്ധ സർക്കാർ , പ്രതിരോധ മേഖലയിലെ ജീവനക്കാർ എന്നിവരും ഈ വായ്പാ പദ്ധതിക്ക് അർഹരാണ് .  ബ്രാഞ്ചുകൾ സന്ദർശിക്കാതെ തന്നെ വായ്പാ പദ്ധതികൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതിന് ഈ സംവിധാനങ്ങൾ സഹായകരമാകും.

Similar Posts