ആട്, പശു, കോഴി, മത്സ്യം വളർത്താൻ 1 ലക്ഷം രൂപ സൗജന്യ ധന സഹായം, കേരള സർക്കാർ പദ്ധതി
ആടിനെ വളർത്തുന്ന വർക്കും, പശുവിനെ വളർത്തുന്ന വർക്കും, കോഴിയെ വളർത്തുന്നവർക്കും, മത്സ്യകൃഷി ചെയ്യുന്നവർക്കും തുടങ്ങിയ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയുന്നത്. ഈ പദ്ധതി വളരെ വർഷങ്ങൾക്കു മുൻപ് തന്നെ ഉള്ളതാണ്. പക്ഷേ ഇങ്ങനെ ഒരു പദ്ധതി നിലവിൽ ഉള്ളത് പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഈ വിവരങ്ങൾ എല്ലാവർക്കും ഒരുപാട് ഗുണം ചെയ്യും.
വീടുകളിൽ സ്വന്തമായി എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കോവിഡ്മൂ ലം പ്രഖ്യാപിച്ച ലോക് ഡൗൺ സമയങ്ങളിൽ അധികമാളുകളും കൃഷി സംബന്ധമായ ബിസിനസുകൾ ആണ് തുടങ്ങാൻ തീരുമാനിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആട് വളർത്തൽ, പശു വളർത്തൽ തുടങ്ങിയവക്ക് സർക്കാർ ഒരുലക്ഷം ധനസഹായം പ്രഖ്യാപിച്ചത്.
തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ആട് വളർത്തുന്ന ആളുകൾക്ക് അതിൻറെ കൂട് നിർമിക്കുന്നതിനാണ് ഈ ഒരു ധനസഹായം ലഭിക്കുന്നത്. പഞ്ചായത്തിന് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ഒരു തുക ലഭിക്കുന്നത്.
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ധനസഹായം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കാൻ നമ്മുടെ പഞ്ചായത്തിൽ ചെന്ന് തൊഴിലുറപ്പ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് എൻജിനീയർ അല്ലെങ്കിൽ ഓവർസിയറെ യോ കാണുക. അതിനുശേഷം നമ്മൾ നിർമിക്കാനുദ്ദേശിക്കുന്ന കൂടിന്റെ വിശദാംശങ്ങൾ അവരോട് പറഞ്ഞു മനസ്സിലാക്കുക. എങ്കിൽ ഈ ഒരു പദ്ധതിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അവർ നൽകുന്നതായിരിക്കും.
ഇനി നമ്മൾ തൊഴിലുറപ്പുപദ്ധതിയിൽ അപേക്ഷ കൊടുത്തു കഴിഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലം ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കും. ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ കൂട് നിർമ്മിക്കേണ്ടി വരും. അതിനുശേഷം മൊത്തം ചിലവായ തുകയുടെ ജി എസ് ടി ബില്ല് നമ്മൾ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതായിട്ടുണ്ട്. ആദ്യം നമ്മൾ നമ്മുടെ കൈയിലുള്ള പണം കൊണ്ട് കൂട് നിർമ്മിക്കേണ്ടി വരും. അതിനുശേഷം നമ്മുടെ കയ്യിലുള്ള ജി എസ് ടി ബിൽ പഞ്ചായത്തിൽ സബ്മിറ്റ് ചെയ്യുക.
ഇങ്ങനെ ബിൽ സബ്‌മിറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം രണ്ടുമാസം കൊണ്ട് നമ്മുടെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ആകുന്നത് ആയിരിക്കും. ഈ ഒരു പദ്ധതി വഴി ആട്ടിൻ കൂട് ആണ് നിർമ്മിക്കുന്നത് എങ്കിൽ അതിൻറെ മാക്സിമം വലുപ്പം എന്നു പറയുന്നത് 4.5 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ആണ്. എന്ന് വെച്ചാൽ പത്തോ പതിനഞ്ചോ ആടുകൾക്ക് വേണ്ടിയാണ് ഈ ഒരു കൂട് നിർമിക്കുന്നത് എന്നർത്ഥം.
ആട്ടിൻ കൂട് നിങ്ങൾക്ക് എന്തുകൊണ്ടും നിർമ്മിക്കാൻ സാധിക്കും. അതായത് ഇരുമ്പുകൊണ്ട്, മരംകൊണ്ടോ, പ്ലാസ്റ്റിക് കൊണ്ടോ മറ്റേതെങ്കിലും ഹൈടെക് കൂട് നിർമ്മിക്കാൻ സാധിക്കും. 1,25,000 രൂപ വരെ ഇതുവഴി നിങ്ങൾക്ക് ചെലവാക്കാൻ സാധിക്കും. അതിനു മുകളിലേക്ക് പോകാൻ പാടില്ല. ഇതിൽ ഒരു ലക്ഷം രൂപ നമ്മൾ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല.
ഇതിൻറെ മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ പദ്ധതി തൊഴിലുറപ്പു പദ്ധതിയിൽ ആയതുകൊണ്ടുതന്നെ കൂട് വർക്ക് നമ്മൾ എടുക്കുകയാണെങ്കിൽ നമ്മുടെ കയ്യിൽ തൊഴിൽ കാർഡുണ്ടെങ്കിൽ 20 ദിവസത്തെ തൊഴിലുറപ്പ് വേതനം ഇതിലൂടെ നമുക്ക് ലഭിക്കുന്നതാണ്. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി കൂടിയാണിത്.