ആധാരം നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്
വസ്തു അഥവാ ഭൂമി സംബന്ധമായി കൈമാറ്റം ചെയ്യുമ്പോഴോ, വിലയ്ക്ക് വാങ്ങുമ്പോഴോ നിയമാനുസൃതമായി അതിന് ഒരു രേഖപ്പെടുത്തൽ(രേഖ)ആവശ്യമാണ്. ഈ രേഖപ്പെടുത്തൽ അഥവാ രേഖ അതാണ് ആധാരം.
അതത് പ്രദേശത്ത് ഒരു രജിസ്ട്രാർ ഓഫീസ് ഉണ്ടാവും. ഇവിടങ്ങളിൽ ആവും പരിസരപ്രദേശങ്ങളിലെ വസ്തു സംബന്ധമായ രേഖകൾ രജിസ്റ്റർ ചെയ്യുന്നത്. ഇങ്ങനെ രജിസ്റ്റർ ചെയ്ത വസ്തുവിന്റെ ആധാരം ചിലപ്പോൾ നമുക്ക് കൈമോശം വന്നു എന്ന് വരാം. കഴിഞ്ഞ പ്രളയ കാലത്തും അത് പോലുള്ള പോലുള്ള സംഭവവികാസങ്ങൾ ഉള്ളപ്പോഴും ഒക്കെ നമ്മൾ സൂക്ഷിച്ചു വെച്ച ഇത്തരം പ്രമാണങ്ങളും ആധാരങ്ങളും മറ്റ് വിലപ്പെട്ട വസ്തുക്കളും ഒക്കെ നഷ്ടപ്പെട്ട വാർത്തകൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ ആധാരം നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം എന്നതിനെ കുറിച്ചുള്ള വിശദമായ ഒരു പോസ്റ്റും വീഡിയോയും ആണ് നമ്മൾ ഇന്ന് ഷെയർ ചെയ്യുന്നത്.
രജിസ്ട്രാർ ഓഫീസ് മുഖാന്തരം ആയിരിക്കും ഓരോ ആധാരവും രജിസ്റ്റർ ചെയ്യുന്നത് എന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. നിങ്ങൾ വാങ്ങിച്ച ഭൂമിയുടെ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ രജിസ്റ്റർ ഓഫീസിൽ ആയിരിക്കും നിങ്ങൾ ഭൂമിയുടെ രജിസ്ട്രേഷൻ നടപ്പിലാക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ കഴിഞ്ഞാൽ നമ്മുടെ കയ്യിൽ കിട്ടുന്ന ആധാരം കൂടാതെ രജിസ്റ്റർ ഓഫീസിൽ സൂക്ഷിക്കുന്നതിന് വേണ്ടി അതിന്റെ ഒരു പകർപ്പ് കൂടി എടുത്ത് ഓഫിസിൽ സൂക്ഷിക്കുക പതിവാണ്.
ആധാരം നഷ്ടമായാൽ ഉടൻ രജിസ്റ്റർ ഓഫീസ് മുഖാന്തരം ഒരു അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. അപേക്ഷയിൽ ആധാരം രജിസ്റ്റർ ചെയ്ത വർഷം, അതിന്റെ രജിസ്ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്ത ഓഫീസറുടെ പേര് തുടങ്ങിയ കാര്യങ്ങളൊക്കെ വേണം. ഇത്തരത്തിൽ ആവശ്യമായ വിവരങ്ങൾ പറ്റി പ്രതിപാദിക്കുന്ന ഒരു വീഡിയോ ആണ് താഴെയുള്ളത്.
അങ്ങനെ ആവശ്യമായ വിവരങ്ങൾ ഒക്കെ നൽകി പൂരിപ്പിച്ച അപേക്ഷ രജിസ്റ്റർ ഓഫീസിൽ സമർപ്പിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നഷ്ടപ്പെട്ടുപോയ ആധാർ അതിന്റെ പകർപ്പ് എടുക്കാൻ ആവുന്നതാണ്. ഈ വീഡിയോ ഉപകാരപ്രദം ആയെങ്കിൽ നിങ്ങൾ ഇത് മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക.