ആധാറിലെ വിവരങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടോ? എത്ര തവണ ഈ വിവരങ്ങൾ മാറ്റാനാകും? അറിയാം
ആധാറിലെ വിവരങ്ങൾ തിരുത്തുക എന്നത് വളരെ വിഷമം പിടിച്ച ഒരു രീതിയാണ്. കൃത്യമായ രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. മാത്രമല്ല ചില പ്രധാനപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിന് ചില മാനദണ്ഡങ്ങളും പരിമിതിയും നിലവിലുണ്ട്. ഇന്നത്തെ കാലത്ത് ആധാർ ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട രേഖയായി മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെ അതിൽ കൊടുക്കുന്ന രേഖകൾ വളരെ കൃത്യമായി ഇരിക്കുകയും വേണം.
പക്ഷെ എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും തെറ്റുകൾ പറ്റി പോകാറുണ്ട്. ഒരുപക്ഷേ നമ്മുടെ യോ അതല്ലെങ്കിൽ വിവരങ്ങൾ ശേഖരിക്കുന്ന വറുടെയോ അശ്രദ്ധമൂലം ആകാം അങ്ങനെ സംഭവിക്കുന്നത്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധം ആണ്. മറ്റ് ഔദ്യോഗിക രേഖകൾ എല്ലാം ആധാറുമായി ലിങ്ക് ചെയ്യുന്ന നടപടികളും ഇപ്പോൾ നടന്നുവരികയാണ്. ഓൺലൈൻ വഴി മറ്റു രേഖകൾ ആധാറുമായി ബന്ധിപ്പിക്കുമ്പോഴാണ് വിവരങ്ങളിലെ വൈരുദ്ധ്യം ഇന്ന് പലരും തിരിച്ചറിയുന്നത്. കാരണം ഈ വിവരങ്ങളിൽ ചെറിയ മാറ്റം ഉണ്ടെങ്കിൽ പോലും ഇവ തമ്മിൽ ബന്ധിപ്പിക്കൽ നടക്കില്ല.
ഒരു ഉപഭോക്താവിന് ജീവിതത്തിൽ രണ്ടു തവണ മാത്രമേ ആധാർ കാർഡിലെ പേര് തിരുത്താൻ കഴിയൂ എന്ന് യുഐഡിഎഐ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ലിംഗഭേദവും ഒരിക്കൽ മാത്രമേ മാറ്റാൻ കഴിയൂ. ജനനത്തീയതി ഒരിക്കൽ മാത്രമാണ് മാറ്റുവാൻ അനുവാദമുള്ളത്. ജനനത്തീയതി മാറ്റുന്നതിന് നിരവധി നിബന്ധനകൾ ബാധകമാണ്. ജനനത്തീയതി സ്ഥിരീകരിക്കാത്ത വർക്ക് മാത്രമാണ് അപ്ഡേറ്റ് ചെയ്യാൻ അവകാശം ഉണ്ടായിരിക്കുകയുള്ളൂ.
ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട് തുടങ്ങിയ രേഖകൾ പേരിൽ മാറ്റം വേണ്ടവർക്ക് സമർപ്പിക്കേണ്ടി വരും. അഡ്രസ്സ് മാറ്റം വരുത്തുന്നതിന് ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്ബുക്ക്, റേഷൻ കാർഡ്, വാട്ടർ ബിൽ തുടങ്ങിയവ സമർപ്പിക്കേണ്ടതായി വരും. മാറ്റുന്നതിന് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.