ആധാർ കാർഡിലെ തിരിച്ചറിയാൻ പറ്റാത്ത ഫോട്ടോ മാറ്റി പുതിയത് വയ്ക്കാൻ അൽപസമയം മാത്രം മതി

ഫോട്ടോ കണ്ട് തിരിച്ചറിയാൻ പറ്റാത്ത പാകത്തിൽ ആയിരുന്നു പണ്ടൊക്കെ ആധാർ കാർഡ് നൽകിയിരുന്നത്. എന്നാൽ തിരിച്ചറിയാൻ പറ്റാത്ത ഫോട്ടോ മാറ്റി പുതിയ ഫോട്ടോ പതിപ്പിക്കാൻ ഇനിമുതൽ പറ്റും. പലസ്ഥലങ്ങളിലും ആധാർ ഹാജരാക്കുമ്പോൾ ഇത് സ്വന്തം രൂപം തന്നെയാണോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട് . അത്തരത്തിൽ ആധാറിലെ ഫോട്ടോ കാരണം ബുദ്ധിമുട്ടിലായവർക്കു വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റാൻ പറ്റും.

ആധാർ കാർഡിലെ ഫോട്ടോ മാറ്റി പകരം തിരിച്ചറിയാൻ പാകത്തിലുള്ള ഫോട്ടോ പതിക്കാൻ അധികം മെനക്കെടേണ്ട കാര്യമില്ല. ഫോട്ടോ മാറ്റി പതിക്കാൻ മറ്റ് രേഖകളുടെയൊന്നും ആവശ്യവുമില്ല. അൽപസമയം മാത്രം മതി ഇത് റെഡിയാവാൻ. എങ്ങനെയാണെന്ന് നോക്കാം.

അടുത്ത പ്രദേശത്തുള്ള ആധാർ എന്റോൾമെന്റ് സെന്ററിൽ ആണ് നിങ്ങൾ ഫോട്ടോ മാറ്റുന്നതിനായി സമീപിക്കേണ്ടത്. ഇതിനായി ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. യു ഐ ഡി എ ഐ യുടെ വെബ്സൈറ്റിൽ കയറി ഈ അപേക്ഷ ഫോറം നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം ആധാർ എന്റോൾമെന്റ് സെന്ററിൽ തന്നെ ഏൽപ്പിക്കാവുന്നതാണ്. വളരെ ചെറിയൊരു തുക ഫീസായി ഇതിന് നൽകേണ്ടതുണ്ട്.

ആധാർ എന്റോൾമെന്റ് സെന്ററിൽ അപേക്ഷ പരിശോധിച്ചശേഷം ഓഫീസർ നിങ്ങളുടെ പുതിയ ഫോട്ടോ അവിടെവച്ചുതന്നെ എടുക്കും അതിനുശേഷം അത് അപ്‌ലോഡ് ചെയ്യും. എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുതിയ ഫോട്ടോ ആധാറിൽ പതിക്കാം.

Similar Posts