ആധാർ കാർഡ് ഉടമകൾ ശ്രദ്ധിക്കുക..!! ഇക്കാര്യങ്ങൾ ഉടനെ ചെയ്യണം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയുമായി സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക രേഖയാണ് ആധാർകാർഡ്. ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അടങ്ങിരിക്കുന്ന ഒന്നാണ് ആധാർ കാർഡ്. 2009ൽ ആണ് ആദ്യമായി ആധാർ കാർഡ് നിലവിൽ വന്നത്. പിന്നീട് എല്ലാ ഔദ്യോഗിക വിവരങ്ങളും ആധാർകാർഡുമായി ബന്ധിപ്പിക്കണമെന്ന നിയമവും നിലവിൽ വന്നു. കാരണം മറ്റു രേഖകൾ ഏകോപിപ്പിക്കാൻ തരത്തിലുള്ള അടിസ്ഥാന വിവരങ്ങൾ ആധാർ കാർഡിൽ അടങ്ങിയിരുന്നു.
ആധാർ കാർഡ് ഉടമകൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പ് ആണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. അതായത് ഇപ്പോൾ ഭൂരിഭാഗം ആളുകളും ആധാർ കാർഡ് നിലവിൽ വന്നപ്പോൾ ലഭിച്ച അതേ രീതിയിലാണ് സൂക്ഷിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ആധാർ കാർഡ് ആണ് എല്ലാ ആളുകളും ഉപയോഗിക്കേണ്ടത്. കാരണം 13 വർഷം മുൻപത്തെ ഫോട്ടോ ആയിരിക്കും മിക്ക ആളുകളുടെ ആധാർ കാർഡിലും ഉണ്ടായിരിക്കുക.
ഇത് പുതുക്കി നിലവിലുള്ള ഫോട്ടോ വെക്കേണ്ടതാണ്. മാത്രമല്ല ഓരോ പത്തുവർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. നിലവിൽ അഞ്ച് വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്. എന്നാൽ ഇത് ഇനി മുതൽ എല്ലാ ആളുകൾക്കും ബാധകം ഉള്ളതാണ്. 70 വയസ്സു കഴിഞ്ഞ ആളുകൾ ഇത് ചെയ്യേണ്ടതില്ല. ആധാർ എന്റോൾമെന്റ് ഓഫീസുകളിൽ അപേക്ഷകൾ നൽകി ആധാർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതോടൊപ്പം ബയോമെട്രിക് വിവരങ്ങളും വിലാസങ്ങളിലെ പൊരുത്തക്കേടുകളും പരിഹരിച്ച് അപ്ഡേറ്റ് ചെയ്ത ആധാർ കാർഡാണ് എല്ലാ ആളുകളും ഉപയോഗിക്കേണ്ടത്. ഇക്കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.