ആധാർ കാർഡ് കൈയ്യിലുണ്ടെങ്കിൽ ഇനി 25 ലക്ഷം രൂപ വരെ വായ്പ സ്വന്തമാക്കാം !

ആധാർ കാർഡ് ഉണ്ടെങ്കിൽ 10000 രൂപ മുതൽ 25,00,000 രൂപ വരെ കേരളത്തിലെ പ്രമുഖ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്ന പദ്ധതിയെ കുറിച്ചു കൂടുതൽ അറിയാം.
ആധാർ കാർഡ് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ല .അത്യാവശ്യത്തിനു പണം കണ്ടെത്താനുള്ള ഒരു ഉപാധി കൂടിയാണ്.എത്ര ശമ്പളം ഉള്ള വ്യക്തിയാണെങ്കിലും പെട്ടെന്നൊരു പണത്തിന്റെ ആവശ്യം വന്നു കഴിഞ്ഞാൽ ബാങ്ക് വായ്പകൽ തന്നെയാകും ആശ്രയിക്കേണ്ടി വരുന്നത്.ഇതിനായി ബാങ്കുകളെ ആശ്രയിക്കുമ്പോൾ പേപ്പർ വർക്കുകളിൽ കുടുങ്ങി കാലതാമസം വരികയും ചെയ്യും .എന്നാൽ ഇനി ആധാർ കാർഡ് കാണിച്ചുകൊണ്ട് ബാങ്കിൽ നിന്ന് വായ്പ എളുപ്പത്തിൽ എടുക്കാം.

ആധാർ കാർഡ് വഴി 24 മണിക്കൂറിനുള്ളിൽ ഈ വായ്പ സ്വന്തമാക്കാനാകും. വായ്പയ്ക്കു കാലതാമസം വരുമ്പോഴാണ് സാധാരണ ഗതിയിൽ നമ്മൾ കൊള്ളപലിശക്കാരുടെയും ബ്ലെയ്ഡ് മാഫിയയുടെയും ചതിക്കുഴിയിൽ വീണു പോകുന്നത്.ബാങ്കുകളിലൂടെ ആധാർ കാർഡ് വഴി വായ്പ ലഭിക്കുവാൻ ക്രെഡിറ്റ് സ്കോർ ,ജോലി ,മാസവരുമാനം എന്നിവ വിലയിരുത്തിയാകും വായ്പ ലഭിക്കുക.

ആധാർ കാർഡ് വഴി വായ്പ ലഭിക്കുവാൻ കടമ്പകൾ അധികമൊന്നുമില്ല ചെറിയ കടമ്പകൾ എന്നാലുമുണ്ട്.21 വയസ്സിനും 60 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഈ വായ്പ ലഭിക്കുന്നത്.കൂടാതെ മാസശമ്പളം 25000 രൂപ നേടുന്ന വ്യക്തികൾക്കാണ് ആധാർ കാർഡ് വഴി പെട്ടെന്നു വായ്പ ലഭിക്കുന്നത്.ജോലിയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ,നിലവിലെ കമ്പനിയിൽ ഒരു വർഷം പൂർത്തിയാക്കിയവർക്കും വായ്പയ്ക്ക് അപേക്ഷിക്കാം.തിരിച്ചടവ് കാലാവധി ഒരു വർഷം മുതൽ 5 വര്ഷം വരെയാണ്.ചില ബാങ്കുകൾ 72 മാസത്തേക്കും തിരിച്ചടവ് കാലാവധി നൽകുന്നുണ്ട്.

കാലാവധിയ്ക്ക് മുൻപ് ബാക്കിയുള്ള തുകയുടെ 4 % വരെ ചാർജ്ജ് ഈടാക്കുന്നുണ്ട്.ഇത് ബാങ്കുകൾക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും.പ്രൊസസ്സിങ് ഫീസായിട്ട് ആകെ തുകയുടെ 2 % വരെ ഈടാക്കുന്നതാണ്.സ്വകാര്യ ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും 10.5 % മുതൽ പലിശയാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 8.35 % മുതൽ പലിശ പൊതുമേഖലാ ബാങ്കുകൾ വായ്പകൾക്ക് ഈടാക്കുന്നുണ്ട്.ബാങ്ക് വെബ്സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിക്കാം.അല്ലെങ്കിൽ ബാങ്ക് മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം.വെബ്‌സൈറ്റിൽ കയറി ജോലി അല്ലെങ്കിൽ മാസ വരുമാനം,മൊബൈൽ നമ്പർ ,താമസ സ്ഥലം എന്നിവ നൽകുക.ആധാർ കാർഡ് കോപ്പി,ബാങ്ക് സ്റ്റേറ്റ്മെന്റ് മറ്റു ബാങ്ക് ഡീറ്റൈൽസും ഹാജരാക്കേണ്ടി വരും.

Similar Posts