ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി 12000 രൂപയുടെ ആനുകൂല്യങ്ങൾ ഇവർക്കൊക്കെ ലഭിക്കും
ഇന്നത്തെ കാലത്ത് പല തരത്തിൽ ഉള്ള ആരോഗ്യ പദ്ധതികൾ നമുക്ക് ലഭ്യമാണ്. കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സഹായം ലഭ്യമാകുന്ന ഒരു ചികിത്സ സഹായ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി. ഒരുപാട് ആനുകൂല്യങ്ങൾ ഈ പദ്ധതി വഴി ജനങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ റേഷൻ കാർഡിൽ പിഎംജെഎവൈ,കെ എ എസ് ബി,ആർ എസ് ബി വൈ, സി എച് ഐ എസ്പ്ല സ് എന്നിവയിൽ ഏതെങ്കിലും സീൽ ഉണ്ടെങ്കിൽ കുടുംബത്തിലെ ആർക്കെങ്കിലുമൊ എല്ലാവർക്കോ 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് ലഭിക്കും എന്നാണ് അർത്ഥം.
നമ്മുടെ നാട്ടിലുള്ള ജനങ്ങൾക്ക് വേണ്ടി ഒരുപാട് ആനുകൂല്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് കൊണ്ടു വരുന്നുണ്ട്. സാധാരണ ക്കാർക്ക് വേണ്ടി ഒരുക്കുന്ന ഇൻഷുറൻസ് പദ്ധതി യാണ് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത്. ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ഒരുപാട് ആനുകൂല്യങ്ങൾ ആണ് ലഭിക്കുന്നത്. പക്ഷെ പുതുതായി ആർക്കും ഇപ്പോൾ ചേരാൻ സാധിക്കുകയില്ല. ആ സംവിധാനം ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്.
ഈ പദ്ധതി വഴിയുള്ള ആനുകൂല്യങ്ങൾ അറിയണമെങ്കിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യം അറിയണം. അതിനായി ആദ്യം റേഷൻ കാർഡ് പരിശോധിക്കുക. ഈ പദ്ധതിയിലൂടെ ഗർഭിണികൾക്കും ആനുകൂല്യങ്ങൾ ലഭിക്കും. പദ്ധതിയിൽ ഉൾപ്പെട്ട ഗർഭിണി കൾക്ക് പ്രസവത്തിനു പ്രത്യേക ധന സഹായം ലഭിക്കുന്നതാണ്. സുഖപ്രസവം ആണെങ്കിൽ 7000 രൂപയും ഓപ്പറേഷൻ ആണെങ്കിൽ 12000 രൂപയും ലഭിക്കുന്നതാണ്. കേരളത്തിൽ കാരുണ്യ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ ആണ് ചികിത്സ ലഭ്യമാകുക.