ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്ന് ഡോക്ടറെ കാണാം ഇ- സഞ്ജീവനിയിലൂടെ

ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്ന് ഡോക്ടറെ കാണാം ഇ- സഞ്ജീവനിയിലൂടെ. നാലു പുതിയ സ്പെഷ്യാലിറ്റി ഒപികൾ കൂടി വരുന്നു.

കോവിഡ് പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം തേടാനുള്ള സർക്കാരിൻറെ സൗജന്യ സേവനമാണ് ഇ-സഞ്ജീവനി. ഇതിൽ ഇനി മുതൽ നാല് സ്പെഷാലിറ്റി ഒപികൾ കൂടി അടുത്ത ആഴ്ച മുതൽ നമുക്ക് ലഭ്യമാകും. ഓർത്തോപീഡിക്സ്, ഇഎൻടി, റെസ്പിറേറ്ററി മെഡിസിൻ, പെയിൻ ആൻഡ് പാലിയേറ്റീവ് സ്പെഷ്യൽറ്റി ഒ പികൾ ആണ് പുതിയതായി ആരംഭിക്കുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ സിഡാക് വികസിപ്പിച്ച ഇ – സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം കേരളത്തിൽ ഇതുവരെ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം പേരാണ്.
https://esanjeevaniopd.in/kerala എന്ന വെബ്സൈറ്റിലൂടെയാണ് ഡോക്ടറെ കാണാൻ സാധിക്കുന്നത്. ഈ സൈറ്റിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്താൽ വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറുടെ സഹായം തേടാം. മരുന്നിന്റെ കുറിപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. ഇപ്പോൾ സാധാരണ ഒപിക്കു പുറമെ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നതാണ്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. ഒരു കുടുംബത്തിലെ എല്ലാവരുടെയും പേരും രജിസ്റ്റർ ചെയ്യാൻ ഈ സൈറ്റിൽ സാധിക്കും.

Similar Posts