ആൾട്ടോ 800 ഉണ്ടോ? വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ആൾട്ടോ 800 നെ പറ്റി അറിയേണ്ടതെല്ലാം

ആൾട്ടോ 800 നെ പറ്റി അറിയേണ്ടതെല്ലാം. കയ്യിൽ ആൾട്ടോ 800 ഉണ്ടോ..? വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ..? എങ്കിൽ ഇതൊന്നു കാണൂ.

ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നതും എവിടെയും കണ്ടിരുന്നതുമായ ഒരു വാഹനം ആണ് മാരുതി സുസുക്കിയുടെ ആൾട്ടോ എന്ന അടിപൊളി കാർ. ഈയിടെയായി ആൾട്ടോ യെ പിന്തള്ളി ആൾട്ടോ 800 എന്ന ഒരു മോഡലിനെ മാരുതി അവതരിപ്പിച്ചു. പഴയ മോഡലിനെ പോലെ തന്നെ വിൽപ്പനയിൽ ആൾട്ടോ 800 ഒട്ടും പിന്നിലല്ല.

ഒരു സാധാരണക്കാരൻ ആദ്യം കാർ വാങ്ങണം എന്ന് ചിന്തിക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന ചിത്രം ആൾട്ടോ 800 ന്റെതാണ്. വാഹനത്തിൻറെ ഡിസൈനിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ ആൾട്ടോ യും ആൾട്ടോ 800 ഉം തമ്മിൽ ഉണ്ട്. പക്ഷെ എൻജിൻ ഒരേപോലെയാണ്. 3 സിലിണ്ടർ എം പി എഫ് ഐ പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. ഈ വാഹനത്തിൽ ടൈമിംഗ് ബെൽറ്റ് ഉപയോഗിച്ചിരിക്കുന്നുണ്ട്. എൺപതിനായിരം കിലോമീറ്റർ വരെ ഇതിന് കാലാവധിയുണ്ട്. മറ്റുള്ള കാറുകളെപ്പോലെ ടൈമിംഗ് ബെൽറ്റ് പൊട്ടി എന്ജിന് കംപ്ലൈൻറ് ഉണ്ടാകാറില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. എഞ്ചിൻ ഓയിലിനായി മൂന്നു ലിറ്റർ ഓയിൽ മാത്രമാണ് ആൾട്ടോ 800 ന് ആവശ്യമായി വരുന്നത്. അതുകൊണ്ടുതന്നെ സർവീസിംഗ് കോസ്റ്റ് വളരെ കുറവായിരിക്കും.

ഏകദേശം രണ്ടായിരം രൂപയ്ക്ക് ഉള്ളിൽ ഇതിന് പിരിയോടിക് സർവീസ് നടത്താവുന്നതേയുള്ളൂ. ഇതിന് പ്രധാനമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ആണ് ഗിയർ സ്ലിപ്പ് ആയി പോകുന്നത്. ഇതിൻറെ ഫ്യുവൽ എൻജിനിലേക്ക് എത്തിക്കുന്നതിനുള്ള റെയിൽ പ്ലാസ്റ്റിക്കി ലാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് ദ്രവിച്ചു പോകാൻ സാധ്യതയുണ്ട്. വാഹനത്തിൻറെ ഗിയർബോക്സും ക്ലച്ചും എല്ലാം സാമാന്യം നല്ല രീതിയിൽ കൂടുതൽ കാലം നിലനിൽക്കും.

Similar Posts