നമ്മുടെ രാജ്യത്തെ ധനപരമായ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും അത് രാജ്യത്തിന് ഉതകുന്ന വിധത്തിൽ ക്രമീകരിക്കുന്നതിനും ഉള്ള വകുപ്പാണ് ആദായനികുതി വകുപ്പ്. നമ്മുടെ രാജ്യത്ത് നടത്തുന്ന പണമിടപാടുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നമ്മുടെ രാജ്യത്ത് നടത്തുന്ന വിവിധങ്ങളായ പണമിടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് വിവിധങ്ങളായ പണമിടപാടുകളിൽ സർക്കാരിന് നിശ്ചിത തുക നികുതിയായി നൽകേണ്ടതുണ്ട്. ഈ വകുപ്പിലേക്ക് നികുതി ലഭിക്കുന്നതിന് വേണ്ടിയാണ് നിശ്ചിത പരിധിയ്ക്ക് മുകളിലുള്ള ഇടപാടുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം എന്ന് പറയുന്നത്. വിവിധങ്ങളായ ധനകാര്യസ്ഥാപനങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന ഇടപാടുകൾക്ക് പരിധിയുണ്ട്. വിവിധങ്ങളായ നിക്ഷേപങ്ങളും വകുപ്പിനെ അറിയേണ്ടതുണ്ട്.
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളാണ് ആദായനികുതി വകുപ്പിനെ അറിയേണ്ടതായുള്ളത്. അതുപോലെ ബാങ്കുകൾവഴി നടത്തുന്ന ഇടപാടുകൾക്കും പരിധിയുണ്ട്. ഒരു വ്യക്തി ഒരു വർഷത്തിൽ ബാങ്കുകളിൽ സേവിങ്സ് അക്കൗണ്ടുകളിൽ നടത്തുന്ന 10 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. അതുപോലെ ഈ പരിധി കറന്റ് അക്കൗണ്ടുകളിൽ 50 ലക്ഷമാണ്. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ക്രെഡിറ്റ് കാർഡ് ബിൽ ഒരു ലക്ഷത്തിന് മുകളിൽ വരുന്ന ആളുകൾ ഇക്കാര്യം ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ 30 ലക്ഷം രൂപയിൽ കൂടുതലുള്ള വസ്തു ഇടപാടുകളും ആദായനികുതി റിട്ടേണിൽ സൂചിപ്പിക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ആദായ നികുതി വകുപ്പിൽ നിന്നും വിവരങ്ങൾ മറച്ചുവച്ചാൽ ഇത് നിയമ നടപടികൾ നേരിടുന്നതിന് വഴിവയ്ക്കും. ആയതിനാൽ എല്ലാ ആളുകളും ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്യുക.