ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി ഗ്യാസ് സിലിണ്ടർ കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാം..!! എല്ലാവരും അറിഞ്ഞിരിക്കേണ്ട അടുക്കള സൂത്രങ്ങൾ ഇതാ..!!

നമ്മൾ എല്ലാ ആളുകളും പാചക ആവശ്യങ്ങൾക്ക് വേണ്ടി ഗ്യാസ് സിലിണ്ടറുകളെ ആശ്രയിക്കുന്നവർ ആയിരിക്കും. എന്നാൽ പാചകവാതകത്തിന്റെ വില കൂടുന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നമ്മൾ കുറച്ചുകൂടി സൂക്ഷിച്ച് വിനിയോഗിച്ചാൽ നമ്മൾ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.

മിക്ക ആളുകളും ചോറ് വെക്കാറുള്ളത് ഗ്യാസ് അടുപ്പിൽ ആയിരിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ചോറിന് തിള വരുന്നതുവരെ മാത്രം വേവിച്ച ശേഷം ഒരു പാത്രം ഉപയോഗിച്ച് അടച്ചു വെച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അധികം വെന്ത് പോകാത്ത നല്ല ചോറ് ലഭിക്കുകയും ചെയ്യും, ഗ്യാസ് പാഴാകുകയും ഇല്ല. ഇതു കൂടാതെ പുട്ട് പോലുള്ള ആവിയിൽ ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുമ്പോൾ ഈ വെള്ളത്തിലേക്ക് മുട്ട പുഴുങ്ങാനോ, പഴം പുഴുങ്ങാനോ മറ്റോ ഉണ്ടെങ്കിൽ വെച്ചുകൊടുക്കുന്നത് നല്ലതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒറ്റ തവണ കൊണ്ട് രണ്ട് വിഭവങ്ങളും പാകമാവുകയും ചെയ്യുന്നതാണ്. സമയവും ഗ്യാസും ഒരുപോലെ ലാഭിക്കാൻ ഇതു സഹായിക്കും. പാചകം ചെയ്യുമ്പോൾ എപ്പോഴും മൂടി വെച്ച് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ചൂട് വർദ്ധിപ്പിക്കുകയും പെട്ടെന്ന് തന്നെ സാധനങ്ങൾ വേവാൻ സഹായിക്കുകയും ചെയ്യും. പ്രഷർ കുക്കറുകൾ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ പൊടിക്കൈകൾ ചെയ്താൽ തന്നെ നല്ല രീതിയിൽ ഗ്യാസ് ലാഭിക്കാൻ സാധിക്കുന്നതാണ്. എല്ലാ ആളുകളും ഈ രീതികൾ ഒന്ന് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.

Similar Posts