ഇങ്ങനെ ചെയ്താൽ ഭക്ഷണത്തിന് രുചി നഷ്ടപ്പെടില്ല..!! എല്ലാവരും അറിഞ്ഞിരിക്കേണ്ട ടിപ്പ്..!!

നമ്മുടെ വീടുകളിൽ സ്ഥിരമായി പാകം ചെയ്യുന്നുണ്ടാകും. സാധാരണയായി ഒരു വീട്ടിൽ വീട്ടിലെ അംഗങ്ങളെ അനുസരിച്ചായിരിക്കും ഭക്ഷണം തയ്യാറാക്കുക. എന്നാൽ ചില സാഹചര്യങ്ങളിൽ വീട്ടിലെ അംഗങ്ങൾക്ക് ഒരു നേരം കഴിക്കാനുള്ളതിനെക്കാളും കൂടുതൽ ഭക്ഷണം തയ്യാറാക്കാറുണ്ട്. ഒന്നിൽ കൂടുതൽ നേരങ്ങളിൽ ഭക്ഷണം തയ്യാറാക്കേണ്ട ജോലി ആയാസപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

എന്നാൽ ചില സമയങ്ങളിൽ അധികമായി വെക്കുന്ന ചോറും കറികളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഭക്ഷണസാധനങ്ങൾ കേടാകാതിരിക്കാൻ വേണ്ടിയാണ് ഫ്രിഡ്ജിൽ നമ്മൾ സൂക്ഷിക്കാറുള്ളത്. പിന്നീട് ഇവ എടുത്ത ശേഷം സാധാരണ താപനിലയിൽ കുറച്ചുനേരം വെച്ചശേഷം മാത്രമേ ചൂടാക്കാൻ പാടുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഒരിക്കലും ഫ്രിഡ്ജിൽ നിന്ന് നേരിട്ട് ഭക്ഷണപദാർത്ഥങ്ങൾ ചൂടാക്കാൻ പാടില്ല. ഇത് ഗ്യാസ് കൂടുതൽ നഷ്ടപ്പെടുന്നതിനും കാരണമാകും.

മറ്റൊരു പ്രധാന പ്രശ്നം ഇങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്നുണ്ട്. അതായത് തണുത്തിരിക്കുന്ന ഭക്ഷണപദാർത്ഥം നേരിട്ട് ചൂടാക്കുമ്പോൾ അതിന്റെ രുചിയും മണവും നഷ്ടപ്പെടുന്നതായി നമുക്ക് കാണാൻ സാധിക്കും. ഫ്രിഡ്ജിൽ നിന്ന് എടുത്ത് ചൂടാക്കി കൊണ്ടുവരുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് അതിന്റെ തനതായ രുചിയും മണവും നൽകുന്നതിന് ഒരു എളുപ്പവഴിയുണ്ട്. ഇതിനായി ആദ്യം അടുപ്പിൽ കറി പാത്രം ഇറക്കിവയ്ക്കാൻ പാകത്തിന് ഉള്ള പാത്രം വയ്ക്കുക. അതിനുശേഷം ഇതിലേക്ക് അര ഭാഗത്തോളം വെള്ളമൊഴിക്കുക. ഇനി ഇതിലേക്ക് ചൂടാക്കേണ്ട കറി വെച്ചിട്ടുള്ള പാത്രം ഇറക്കിവെക്കുക. ഇനി അടുപ്പ് കത്തിച്ച് ചൂടാക്കുക. ഇങ്ങനെ ചെയ്താൽ പാത്രത്തിലെ വെള്ളം തിളയ്ക്കുന്ന ചൂടിൽ ആണ് കറി ചൂടാകുന്നത്. അതിനാൽ തന്നെ കറിയുടെ സ്വാഭാവികമായ രുചിയും മണവും ഒട്ടും കുറയാതെ തന്നെ നമുക്ക് ലഭിക്കും. ഇത് എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും. കൂടുതൽ അറിയാൻ വീഡിയോ കാണൂ..