ഇതുവരെ ഇ-ശ്രം കാർഡ് എടുത്തില്ലേ? എന്താണ് ഇ ശ്രം കാർഡ്? അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 3000 രൂപ പെൻഷൻ, സാമ്പത്തിക സഹായങ്ങൾ

കേന്ദ്ര സംസ്ഥാന സർക്കാർ അസംഘടിത മേഖലയിൽ ഉള്ള തൊഴിലാളികൾക്ക് എല്ലാം തന്നെ വേണ്ടി വിവിധ സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ടി ഇ ശ്രം കാർഡുകൾ എടുക്കണമെന്ന് നമ്മളോട് ആഹ്വാനം ചെയ്തിരുന്നു. ഇനി കേവലം ശേഷിക്കുന്നത് ഒരാഴ്ച കൂടിയാണ്. ജില്ലകൾ തോറും ഉള്ള ലേബർ ഓഫീസർമാരും കൃത്യമായി ഇപ്പോൾ രജിസ്ട്രേഷൻ നടത്താതെ പോകരുത് എന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്.

കാരണം ഒരു പക്ഷേ വിവിധ ക്ഷേമനിധികൾ വഴി വിവിധ വകുപ്പുകളിൽ ഉൾപ്പെടുന്ന ആളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അതല്ല എങ്കിൽ എന്തെങ്കിലും ദുരിതം ആയ കാലഘട്ടത്തിൽ ഒരു നിശ്ചിത തുക വീതം അവരുടെ അക്കൗണ്ടിലേക്ക് സർക്കാർ പ്രഖ്യാപിക്കുമ്പോൾ ഇത്തരത്തിൽ അസംഘടിത മേഖല ഉള്ള ആളുകൾ മാറ്റപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവരെയും കൂടി ചേർത്ത് പിടിക്കേണ്ടത് അത്യാവശ്യമാണ് എന്ന് സർക്കാർ മനസ്സിലാക്കി. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് ഇവർക്ക് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി ഇ ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ ആവശ്യമാണ് എന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.

സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം കൈമാറുകയും ചെയ്തു. അതിൻറെ അടിസ്ഥാനത്തിൽ വിവിധ ക്യാമ്പുകൾ രൂപീകരിച്ച് ഇതിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ നടന്നുവരികയാണ്. ഒരുപാട് ആളുകൾ പദ്ധതിയുടെ ഭാഗമാകുന്നതിന് താത്പര്യം പ്രകടിപ്പിച്ചപ്പോൾ ഒരു വിഭാഗം ആളുകൾക്ക് ഇത് എന്താണെന്ന് പോലും അറിയാത്തവർ ഉണ്ട്. ആധാർ അപ്ഡേറ്റ് ചെയ്യണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആധാറുമായി ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടാവണം. നിലവിൽ ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു രഹസ്യകോഡ് (ഒടിപി) വരും.

ഈ ഒടിപി ടൈപ്പ് ചെയ്തു എങ്കിൽ മാത്രമാണ് നമുക്ക് ഇ ശ്രം കാർഡ് വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ ആനുകൂല്യങ്ങളും ആധാർ അധിഷ്ഠിതമായിട്ടും, ആധാറുമായി ബന്ധപ്പെട്ട ഫോൺ നമ്പറും, ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുമായി ഇരിക്കുന്നുണ്ടെങ്കിൽ  മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. ഇ ശ്രം പദ്ധതിയുടെ ഭാഗമായി ഇനി അപേക്ഷിക്കാൻ ഉള്ളവർ നമ്മുടെ ആധാർ, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ, ഒപ്പം തന്നെ ഒരു നോമിനി ഉണ്ടായിരിക്കണം. ആ നോമിനിയുടെ പേരും വയസ്സും കൃത്യമായി മനസ്സിലാക്കുകയും വേണം. കൂടാതെ ബാങ്ക് ഡീറ്റെയിൽസ് കൂടി ചേർത്താണ് അപേക്ഷ കൊടുക്കാൻ ഓൺലൈൻ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടത്.

പിവിസി മാതൃകയിലും ലാമിനേറ്റ് ചെയ്തും നമുക്ക് ഇ ശ്രം കാർഡുകൾ എടുക്കുന്നതിനു വേണ്ടി സാധിക്കും. ഏകദേശം 40, 50 രൂപ മുടക്കിയാൽ ലാമിനേറ്റ് ചെയ്ത് കാർഡും,70 രൂപ മുതൽ 100 രൂപ വരെ മുടക്കിയാൽ പിവിസി കാർഡുകളും ലഭിക്കും. ഇതിലേക്ക് രജിസ്ട്രേഷൻ ഫീസ് നൽകേണ്ടത് 20 രൂപ വീതം കേന്ദ്രസർക്കാർ ആണ്. അതുകൊണ്ട് രജിസ്ട്രേഷൻ ഫീസ് വേണ്ട. പ്രിൻറ് എടുക്കേണ്ട ചാർജ് ആണ് നമ്മൾ എടുക്കേണ്ടത്. ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്നവർക്ക് സുരക്ഷാ ബീമാ യോജന വഴി രണ്ടുലക്ഷം രൂപ അപകട ഇൻഷുറൻസ് ലഭിക്കുന്നുണ്ട്.

ഇതിന്റെ ആദ്യ പ്രീമിയം കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഇതുകൂടാതെ അസംഘടിത തൊഴിൽ മേഖലയിൽ ഇ ശ്രം കാർഡ് എടുത്തിട്ടുള്ള 18 മുതൽ 40 വയസ്സുവരെയുള്ള യുവതീയുവാക്കൾക്ക്  മണ്ഡൻ യോജന പദ്ധതി വഴി പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അവർ ഒരു നിശ്ചിത തുക മുടക്കി കഴിഞ്ഞാൽ മാസംതോറും 3000 രൂപ വീതം 60 വയസ്സിനുശേഷം ലഭിക്കുന്നതാണ്. ഈ അസംഘടിത കാർഡ് എടുത്ത കർഷകർക്ക് കിസാൻ മൻധൻ യോജന യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതും പെൻഷൻപദ്ധതി തന്നെയാണ്. നിശ്ചിത തുക വീതം മുടക്കിയാൽ 60 വയസ്സിനുശേഷം 3000 രൂപ പെൻഷൻ ലഭിക്കുന്നതാണ്. ഇതിൽ  ഏതെങ്കിലും ഒരു പദ്ധതിയിൽ നമുക്ക് അംഗങ്ങൾ ആകുവാൻ സാധിക്കുന്നതാണ്. ഇ ശ്രം കാർഡ് എടുക്കുന്നതിന് ആദായ നികുതി അടയ്ക്കുന്നവരാകരുത്. അതുപോലെ ഇ എസ് ഐ പദ്ധതിയോ, പിഎഫ്ആ നുകൂല്യങ്ങളും ലഭിക്കുന്ന വരും ആകരുത്. അല്ലാത്ത അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കാം. എന്തെങ്കിലും പ്രകൃതിക്ഷോഭങ്ങളും മറ്റോ ഉണ്ടായാൽ കൃത്യമായ തുക കർഷകൻറെ യോ അല്ലെങ്കിൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഈ കാർഡ് ഇപ്പോൾ സർക്കാർ പുറത്തിറക്കുന്നത്.

Similar Posts