ഇതുവരെ പശു കിസാൻ ക്രെഡിറ്റ്‌ കാർഡിന് വേണ്ടി അപേക്ഷിച്ചില്ലേ? കർഷകർക്ക് ഒരുപാട് ആനുകൂല്യങ്ങൾ

കർഷകന് മൃഗ സംരക്ഷണം കൂടി ഉണ്ടെങ്കിൽ അവന്റെ വരുമാനം ഇരട്ടിയാക്കി മാറ്റാൻ സാധിക്കും. ഇത് അറിഞ്ഞു കൊണ്ടാണ് സർക്കാർ മൃഗ സംരക്ഷണത്തിനായി ശ്രമങ്ങൾ നടത്തി വരുന്നത്. അതുകൊണ്ട് തന്നെയാണ് മുൻപ് കർഷകർക്ക് മാത്രം അനുവദിച്ചിരുന്ന കെ സി സി യിലേക്ക് ഇപ്പോൾ ഇവർക്കും പ്രവേശനം ഉള്ളത്.

കന്നു കാലി മേഖല 8 കോടി ഗ്രാമീണർക്കാണ് വരുമാനം നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദകരിൽ ഒന്നാമതാണ് ഇന്ത്യ. ഈ വർഷം 8.32 ലക്ഷം കോടിക്കാണ് പാൽ വിറ്റഴിച്ചത്. പക്ഷെ മറ്റു പാൽ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളെ വച്ചു നോക്കുമ്പോൾ ഇന്ത്യയിലെ ഉത്പാദന ക്ഷമത കുറവാണ്. അതുകൊണ്ട് തന്നെ കർഷകർക്ക് വേണ്ടത്ര ലാഭം ലഭിക്കുന്നില്ല.

പശു കിസാൻ ക്രെഡിറ്റ്‌ കാർഡ് പദ്ധതി നമ്മുടെ രാജ്യത്തും സർക്കാർ നടത്തുന്നതാണ്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ 60000 കർഷകർക്ക് ഏകദേശം 800 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും പശു കിസാൻ ക്രെഡിറ്റ്‌ കാർഡ് ക്യാമ്പുകൾ സ്ഥാപിക്കാൻ മൃഗ സംരക്ഷണ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിലൂടെ പശു, ആട്, കോഴി,എന്നിവക്ക് 4% പലിശയിൽ 3 ലക്ഷം രൂപ വായ്പയായി ലഭിക്കും. എരുമക്ക് 60249 രൂപയും പശുവിന് 40783 രൂപയും നൽകുന്നു.

AHDF കെസിസി കിസാൻ ക്രെഡിറ്റ്‌ കാർഡ് ക്യാമ്പയിൻ 2021 നവംബർ 15 ന് ആരംഭിച്ചു. ഇത് തുടങ്ങിയത് കന്നുകാലി കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ്. ഈ പദ്ധതി 2022 ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കും. 50454 കിസാൻ ക്രെഡിറ്റ്‌ കാർഡുകൾ ആണ് 2021 ഡിസംബർ 17 വരെ വിതരണം ചെയ്തത്.

2020 ജൂൺ 1 മുതൽ 2020 ഡിസംബർ 31 വരെ ക്ഷീര കർഷകർക്ക് കുറഞ്ഞ പലിശക്ക് വായ്പ നൽകുന്നതിന് പ്രത്യേക ക്യാമ്പയിൻ നടത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 14.25 ലക്ഷം പേർക്ക് കിസാൻ ക്രെഡിറ്റ്‌ കാർഡ് വിതരണം ചെയ്യുകയും ചെയ്തു. എല്ലാ യോഗ്യതയുള്ള ക്ഷീര കർഷകർക്കും പ്രത്യേകിച്ച് മുൻപ് ഇൻസെന്റീവ്സ് ലഭിക്കാത്ത ക്ഷീര കർഷകർക്കും  AHDF KCC ക്യാമ്പയിൻ ഉപകാര പ്രദമാകും എന്നാണ് അറിയിപ്പ്. എല്ലാ ആഴ്ചയിലും ജില്ലാ തലത്തിൽ KCC ക്യാമ്പുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് അവിടെ വച്ചു തന്നെ അപേക്ഷകൾ അവലോകനം ചെയ്യുന്നുണ്ട്.

Similar Posts