ഇതൊരു പുതിയ ഐറ്റം ആണേ, അസാധ്യ രുചി തന്നെയാണ് ഇതിന്റെ പ്രത്യേകത

വീട്ടിലുള്ള ചേരുവകൾ കൊണ്ട് നിങ്ങൾ ഒരിക്കൽ പോലും ഉണ്ടാക്കി നോക്കാത്ത ഒരു പലഹാരം ഉണ്ടാക്കിയാലോ? അതും വളരെ രുചികരമായ ഒരു പലഹാരം. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു മധുര പലഹാരം ആണിത്.

ഒരു ബൗളിൽ എടുത്ത് അതിലേക്ക് 250ml കപ്പിന്റെ അളവിൽ അരിപ്പൊടി എടുക്കുക നിങ്ങൾക്ക് എത്രയാണ് അളവ് വേണ്ടത് അത്രയും അളവ് എടുക്കാം അതിന് അനുസരിച്ച് ബാക്കി ചേരുവകളും കൂടി എടുക്കാൻ ശ്രമിക്കുക. ഇതിന്റെ കൂടെ തന്നെ അരക്കപ്പ് മൈദ പൊടി കൂടി ചേർത്ത് കൊടുക്കണം ഇതിലേക്ക് ഒരു നുള്ള് ഉപ്പു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഒരു 100 ഗ്രാം ശർക്കര മുക്കാൽ കപ്പു വെള്ളത്തിൽ ലയിപ്പിച്ച് അരിച്ച് ഒഴിച്ചു കൊടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ച് നമ്മുടെ ദോശമാവു പരുവത്തിലാക്കുക. കട്ട കെട്ടാതെ പ്രത്യേകം ശ്രദ്ധിക്കുക. ഈ മാവ് മാറ്റിവെക്കുക.

ഇനി നമുക്ക് വേണ്ടത് ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കുക ഇതിലേക്ക് കുറച്ച് പാൽ ഒഴിച്ച് ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ ഇളക്കി മാറ്റിവെക്കുക. നമുക്ക് അരിപ്പൊടി ക്ക് പകരം കോൺഫ്ലോർ എടുത്താലും പ്രശ്നമില്ല. ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അര ലിറ്റർ പാല് ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് എടുക്കുക. ഈ പാതയിലേക്ക് രണ്ട് ഏലക്ക പൊടിച്ചതും മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. മധുരം നിങ്ങളുടെ പാകത്തിന് ചേർക്കാവുന്നതാണ്. ഇനി ഈ പാത്രത്തിലേക്ക് നമ്മൾ കലക്കി വച്ചിരിക്കുന്ന അരിപ്പൊടിയുടെ മിക്സ് കൂട്ടിച്ചേർത്ത് കൈവിടാതെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അല്ലെങ്കിൽ അടിക്കു പിടിക്കാൻ സാധ്യതയുണ്ട്.

പാലിന്റെ മിക്സ് നല്ല പോലെ കുറുകി വന്നാൽ പാത്രത്തിൽ നിന്ന് ആ മിശ്രിതം വിട്ടുവരുന്ന രീതിയിൽ ആയാൽ തീ ഓഫ് ചെയ്യുക. ഇനി നമുക്ക് നമ്മൾ ദോശ മാവിന് പരുവത്തിൽ മിക്സ് ചെയ്തു വച്ചിരിക്കുന്ന മിശ്രിതം ഒരു പാനിൽ ദോശ പോലെ ഒഴിക്കുക. ഈ ദോശയുടെ മുകളിലേക്ക് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന പാലിന്റെ മിശ്രിതം വെച്ച് റോൾ ചെയ്തു കൊടുക്കുക. ഒരു 30 സെക്കൻഡ് റോൾ ചെയ്തു വെച്ച ശേഷം ഒന്നു വേവിച്ചെടുക്കുക. ഇപ്പോൾ നമ്മുടെ അരിപ്പൊടിയും പാലും എല്ലാം വെച്ച് ഒരു അടിപൊളി പലഹാരം റെഡിയായിട്ടുണ്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം. കുട്ടികൾക്കും വലിയവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരമാണിത്.

Similar Posts