ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ?? 50000 രൂപ വരെ പിഴ ലഭിക്കും.!! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്.!!
<span;> ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ജൂലൈ ഒന്നുമുതൽ തന്നെ കർശനമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി തന്നെ നടപടികൾ കർശനമാക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. എല്ലാ ജില്ലകളിലും തന്നെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ കർശനമാക്കുന്നതിനായുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ വിവിധ ഗ്രാമപഞ്ചായത്തുകളും, കോർപ്പറേഷനുകളും എല്ലാം കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനകൾ കർശനമാക്കിക്കൊണ്ടിരിക്കുകയാണ്. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി വരുന്നുണ്ട്.
തുടർന്ന് ഉള്ള പരിശോധനയിൽ വീണ്ടും ഇത്തരം പ്ലാസ്റ്റിക് ഉപയോഗങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സെക്രട്ടറിമാർക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവർക്ക് തുടക്കത്തിൽ പതിനായിരം രൂപയും,രണ്ടാം തവണ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനത്തിന് 50,000 രൂപയും പിഴയായി ഈടാക്കുന്നത് ആയിരിക്കും. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കാൻ ആയി എല്ലാവരും ശ്രദ്ധിക്കണം.