ഇത് കയ്യിലുള്ളവർ ശ്രദ്ധിക്കുക..! റിസർവ് ബാങ്കിന്റെ പുതിയ നടപടി ഇങ്ങനെ..!!
നമ്മുടെ രാജ്യത്തെ പണവിനിമയവുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രമാണ് റിസർബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാനപ്പെട്ട ചില റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. നമ്മുടെ രാജ്യത്ത് വിവിധങ്ങളായ ബാങ്കുകൾ ഉണ്ട്. ഈ ബാങ്കുകളിൽ അംഗത്വം നേടിയിട്ടുള്ളതും അക്കൗണ്ടുകൾ ഉള്ളവരുമായ ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. ഇത്തരത്തിൽ ബാങ്കുകൾ നൽകുന്ന വിവിധ സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്രെഡിറ്റ് കാർഡുകൾ.
നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ ക്രെഡിറ്റ് കാർഡുകൾ സ്വന്തമായി ഉപയോഗിക്കുന്നുണ്ട്. ഡെബിറ്റ് കാർഡ് എല്ലാവരും എടുക്കാറുണ്ട് എങ്കിലും ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ഉപയോഗിക്കുന്ന നിരവധി ആളുകളാണ് നമ്മുടെ രാജ്യത്തുള്ളത്. ബാങ്കുകൾ നമുക്ക് മുൻകൂറായി ചിലവഴിക്കുന്നതിനു വേണ്ടിയാണ് ക്രെഡിറ്റ് കാർഡുകൾ വഴി പണം പ്രധാനമായും നൽകുന്നത്. പിന്നീട് ഈ പണം അക്കൗണ്ടിൽ ഇട്ടാൽ മതിയാകും. മറ്റൊരു തീരുമാനം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ബാങ്കുകൾ ഉപഭോക്താക്കൾ അറിയാതെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഉയർത്താൻ പാടില്ല എന്നതാണ്.
ഇത് ഉപഭോക്താക്കളെ കൂടുതൽ പ്രശ്നത്തിലേക്ക് നയിക്കും. പുതുതായി ക്രെഡിറ്റ് കാർഡുകൾ എടുക്കുന്ന ആളുകൾ ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് വാങ്ങി 30 ദിവസത്തിനകം ആക്ടിവേറ്റ് ആയില്ലെങ്കിൽ മൊബൈൽ അധിഷ്ഠിതമായ ഒടിപി സമ്പ്രദായം വഴി ആക്റ്റീവ് ചെയ്യുന്നതിനാണ് ഇപ്പോൾ നിർദ്ദേശം വന്നിരിക്കുന്നത്. അതുപോലെ തന്നെ ഉപഭോക്താവിന്റെ സമ്മതം ലഭിച്ചിട്ടില്ലെങ്കിൽ ക്രെഡിറ്റ് അക്കൗണ്ട് ആരംഭിച്ച് 7 ദിവസത്തിനകം സർവീസ് ചാർജ് ഒന്നും തന്നെ കൂടാതെ അക്കൗണ്ട് അടച്ചിരിക്കണം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾ എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം അറിഞ്ഞുവേണം ഇനിമുതൽ ഉപയോഗിക്കാൻ.