ഇനിമുതൽ കുപ്പിവെള്ളത്തിന് ( മിനറൽ വാട്ടർ ) ‘ബി ഐ എസ് മുദ്ര’ നിർബന്ധം

ഇനിമുതൽ കുപ്പിവെള്ളത്തിന് ( മിനറൽ വാട്ടർ ) ‘ബി ഐ എസ് മുദ്ര’ നിർബന്ധം. ഏപ്രിൽ ഒന്നുമുതൽ കുപ്പിവെള്ളത്തിന് ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി. ഇന്ത്യയിലെ ഭക്ഷ്യ ഗുണനിലവാര നിയന്ത്രകരായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെതാണ് (fssai) പുതിയ തീരുമാനം.

ബി ഐ എസ് സർട്ടിഫിക്കേഷൻ ഇല്ലാതെ കുപ്പിവെള്ള നിർമ്മാതാക്കൾക്ക് fssai ലൈസൻസ് എടുക്കുന്നതിനോ, പുതുക്കുന്നതിനോ സാധിക്കില്ല. കുപ്പിയിൽ പതിക്കുന്ന ലേബലിൽ എഫ് എസ് എസ് എ ഐ ലൈസൻസ് നമ്പറും, ബി ഐ സ് സർട്ടിഫിക്കേഷൻ മുദ്രയും പ്രദർശിപ്പിക്കണം. ഒരുപാട് മിനറൽ വാട്ടർ കമ്പനികൾ ലൈസൻസോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റു ചില ചെറുകിട മിനറൽവാട്ടർ നിർമാതാക്കൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയത്. വാർഷിക വരുമാന വിവരങ്ങൾ സമർപ്പിക്കേണ്ടി വരുമ്പോൾ ബിഐഎസ് ലൈസൻസ് വിശദാംശങ്ങളും ഉൾപ്പെടുത്തേണ്ടി വരും.

Similar Posts