ഇനിയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലേ? ഇല്ലെങ്കിൽ ഇവർക്ക് പെൻഷൻ തടയപ്പെടും
സംസ്ഥാനത്ത് ലൈഫ് സർട്ടിഫിക്കറ്റിന്അ പേക്ഷ നൽകൽ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം ഏറ്റവും വലിയ നടപടി ക്രമമെന്ന രീതിയിൽ ആണ് ഇപ്പോൾ വിവിധ ഡിപ്പാർട്മെന്റുകൾ സ്വീകരിച്ചു വരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ശ്രദ്ധയോടെ ഇരിക്കുക.
പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ട് എന്ന് പെൻഷൻ അതോറിറ്റിയെ ബോധിപ്പിക്കുന്ന പ്രക്രിയയാണ് ലൈഫ് സർട്ടിഫിക്കറ്റ് എന്ന് പറയുന്നത്. വിവിധ മേഖലകളിൽ ലൈഫ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ ഇനത്തിൽ ഇത് വാങ്ങുന്നവർക്ക് നിലവിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന രീതിയല്ല ഉള്ളത്. പകരം മസ്റ്ററിങ് എന്ന സംവിധാനമാണ് ഉള്ളത്. സർവീസ് പെൻഷനും അതുപോലെ സർക്കാരിന്റെ ഇതര പെൻഷനും വാങ്ങുന്ന വ്യക്തികൾക്കാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയവയാണ് സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ. ഇവർക്ക് വാർഷിക മസ്റ്ററിങ് എന്ന രീതിയിൽ ജീവിച്ചിരിപ്പുണ്ട് എന്ന രേഖ സമർപ്പിക്കേണ്ട ഒരു കടമ്പയുണ്ട്. ഇതിന്റെ തിയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ബാങ്ക്, പോസ്റ്റൊഫീസ് എന്നിവിടങ്ങളിൽ ആണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. നേരിട്ടോ, ഓൺലൈൻ വഴിയോ നമുക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. പെൻഷൻ വാങ്ങുന്ന വ്യക്തിയുടെ ആധാർ കാർഡ്, രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ, പെൻഷൻ പേയ്‌മെന്റ് ഓർഡർ നമ്പർ, പെൻഷൻ നൽകുന്ന അതോറിറ്റിയുടെ വിവരങ്ങൾ തുടങ്ങിയവ മാത്രമുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാകും. സമീപത്തുള്ള അക്ഷയ ജനസേവാ കേന്ദ്രങ്ങളിൽ നിന്നും നമുക്ക് ഇവ കൈപ്പറ്റാം.
ജീവൻ പ്രമാൺ വെബ്സൈറ്റിൽ ആണ് നമ്മൾ അപേക്ഷ സമർപ്പിക്കേണ്ടത്. “ജീവൻ പ്രമാൺ പത്രം” എന്നാണ് ലൈഫ് സർട്ടിഫിക്കറ്റ് അറിയപ്പെടുന്നത്. പെൻഷൻ വാങ്ങുന്ന വ്യക്തിയുടെ വിരലടയാളമോ, ഐറിസ് സ്കാൻ ചെയ്തോ പെൻഷൻ വാങ്ങുന്ന വ്യക്തിയാണെന്ന് സ്ഥിരീകരിക്കുന്നു. ഒക്ടോബർ 1മുതൽ 31വരെയാണ് 80വയസ്സിനു മുകളിലേക്കുള്ളവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ബാക്കിയുള്ളവർ നവംബർ 1മുതൽ 30വരെയുള്ള സമയത്തു സമർപ്പിക്കണം. രണ്ടു മാസം നീണ്ടു നിൽക്കുന്ന സമയ ക്രമം ഉണ്ട്. അതുകൊണ്ട് കൃത്യമായി കാര്യങ്ങൾ ചെയ്യുക. എന്തെങ്കിലും കാരണവശാൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാതെ വന്നാൽ പെൻഷൻ തടയപ്പെട്ടേക്കാം.