ഇനി അടുക്കളയിലെ എണ്ണക്കറ വൃത്തിയാക്കാൻ ഇത് മതി..!! എല്ലാവരും പരീക്ഷിച്ചു നോക്കൂ..!!
നമ്മുടെ വീടുകളിലെ അടുക്കളകളിൽ പാചകം ചെയ്യുമ്പോൾ വളരെയധികം കറകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകരീതിയിൽ അടുപ്പിന് ചുറ്റും എണ്ണ പൊട്ടിത്തെറിച്ച് ഉള്ള കറകൾ ഉണ്ടായിരിക്കും. ഇത് എല്ലാ വീടുകളിലും സർവസാധാരണമായി കാണുന്നതാണ്. ഇത്തരം കറകൾ നമ്മൾ ഉടൻതന്നെ വൃത്തിയാക്കിയില്ലെങ്കിൽ ഇവ പിന്നീട് വൃത്തിയാക്കാൻ വളരെ പാടായിരിക്കും. കുറച്ചുനാൾ കഴിഞ്ഞ് ഇത്തരം കറകൾ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിച്ചാൽ പോലും പൂർണ്ണമായും ഇവയുടെ പാടുകൾ മാറില്ല.
സ്റ്റൗവിലും അടുക്കളയുടെ ചുമരുകളിലും സ്വിച്ച് ബോർഡിലും ഇത്തരം എണ്ണക്കറകൾ പറ്റി പിടിച്ചാൽ ഒരിക്കലും പോകില്ല. ഇത് ഒരു അഭംഗിയായി അവിടെ നിൽക്കുകയും ചെയ്യും. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ട്. നമ്മുടെ വീട്ടിൽ തന്നെയുള്ള രണ്ടു കാര്യങ്ങൾ ഉപയോഗിച്ചാണ് ഇതിനുള്ള പരിഹാരം തയ്യാറാക്കുന്നത്. ഇതിനായി ഒരു വലിയ കഷ്ണം ഇഞ്ചി എടുക്കുക.
ഇത് തൊലി കളയാതെ ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അൽപം വെള്ളം ചേർത്ത് വേണം അരച്ചെടുക്കാൻ. അതിനുശേഷം ഇത് അരിച്ച് ഇതിന്റെ നീര് പിഴിഞ്ഞെടുക്കുക. ശേഷം ഇതിലേക്ക് ടൂത്ത്പേസ്റ്റ് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഇത് മാറ്റുക. നമ്മുടെ മിശ്രിതം തയ്യാറായിരിക്കുന്നു. ഇനി ഇത് എണ്ണക്കറ ധാരാളമായി പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് സ്പ്രേ ചെയ്തു കൊടുത്തു ഒരു മിനിറ്റിനു ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് എടുത്താൽ മതി. വളരെ കാലപ്പഴക്കമുള്ള കറകൾ ആയാലും വളരെ പെട്ടെന്ന് മാറി വൃത്തിയാകുന്നതാണ്. ഇത് എല്ലാവർക്കും ഉപകാരപ്പെടും.