ഇനി അടുക്കളയിൽ ഈച്ച കയറിയില്ല..!! ഇതു മാത്രം ഉപയോഗിച്ചാൽ മതി..!! എല്ലാവരും അറിഞ്ഞിരിക്കേണ്ട ടിപ്പ്..!!
നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം പ്രാധാന്യമുള്ള ഒരിടമാണ് അടുക്കള. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളുടെയും പ്രധാനപ്പെട്ട ഉറവിടം അടുക്കളയാണ്. അടുക്കളയിൽ ആണ് നമ്മൾ പാചകം ചെയ്യാറുള്ളത്. വെറുതെ പാചകം മാത്രം ചെയ്താൽ അടുക്കളയിൽ നിന്ന് രോഗം പകരാതെ നോക്കാൻ സാധിക്കില്ല. രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ഇതിന് ചെയ്യാൻ സാധിക്കുന്ന കാര്യം. ഇതിനായി രോഗകാരണങ്ങൾ ഇല്ലാതാക്കണം.
നമ്മുടെ പ്രദേശത്ത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് വിവിധങ്ങളായ പ്രാണികൾക്കും ഈച്ചകൾക്കും വളരെയധികം പങ്കാണുള്ളത്. അതിനാൽ തന്നെ ഇവയുടെ സാന്നിധ്യം നമ്മുടെ അടുക്കളകളിലും വീടിനുള്ളിലും ഉണ്ടായാൽ ഇതായിരിക്കും രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം. നമ്മൾ വീടുകളിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണവസ്തുക്കൾ അടുക്കളയിൽ നിരന്തരമായി ഉപയോഗിക്കുന്നതുമൂലം ഈച്ചകൾ നിരവധി വരാനിടയുണ്ട്.
ഇത് ഒഴിവാക്കുന്നതിനു വേണ്ടി ഒരു ലിക്വിഡ് തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ഡിഷ് വാഷിംഗ് ലിക്വിഡ് ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഡെറ്റോൾ ചേർക്കുക. ഇനി ഇതിലേക്ക് അര ലിറ്റർ വെള്ളം ഒഴിക്കുക. നാല് ഗുളിക കർപ്പൂരവും പൊടിച്ച് ഇതിലേക്ക് ചേർക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രം മതി. ലിക്വിഡ് തയ്യാറായിരിക്കുന്നു. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി അടുക്കളയിൽ ഈച്ച വരാനിടയുള്ള എല്ലാ ഭാഗത്തും തളിച്ചു കൊടുക്കുക. ഇനി ഈച്ചകൾ അടുക്കളയിലേക്ക് വരില്ല. ഇത് എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടും.