ഇനി അടുക്കള എപ്പോഴും പുത്തൻ പോലെ തിളങ്ങും..!!ഇക്കാര്യം മാത്രം ചെയ്താൽ മതി..!!

നമ്മുടെ വീട്ടിലെ മുഴുവൻ വൃത്തിയും അടുക്കള നോക്കിയാൽ മനസ്സിലാക്കാം എന്ന് പറയാറുണ്ട്. പല ആളുകൾക്കും ഏറെ നിർബന്ധം ഉള്ള ഒരു കാര്യമാണ് വൃത്തിയും വെടിപ്പുമുള്ള അടുക്കള എന്നത്. എന്നാൽ എല്ലാം വൃത്തിയാക്കിയിട്ട് ഉണ്ടെങ്കിലും പലപ്പോഴും അത് കാണുമ്പോൾ തോന്നണമെന്നില്ല. എങ്ങനെയാണ് അടുക്കള വേണ്ടരീതിയിൽ വൃത്തിയാക്കി ഇടുക എന്ന് നമുക്കിവിടെ പരിശോധിക്കാം. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വിഭവങ്ങളുടെ ബാക്കി അവശിഷ്ടങ്ങൾ എന്തായാലും അടുക്കളയിൽ ഉണ്ടാകും.

ഇതിനായി ഒരു ടിന്ന് സൂക്ഷിക്കുന്നതാണ് ഏറെ നല്ലത്. ഇത് വലിച്ചു വാരി ഇടുന്ന സ്വഭാവം ഒഴിവാക്കും എന്ന് മാത്രമല്ല ഈ അവശിഷ്ടങ്ങൾ നല്ലൊരു വളമായി കൂടി ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നും വേർതിരിച്ചു വെക്കാൻ ശ്രദ്ധിക്കണം. അടുത്തത് അരി കഴുകിയ വെള്ളമൊന്നും വെറുതെ കളയാതെ ചെടികളുടെ ചുവട്ടിൽ ഒഴിക്കാനായി ശ്രദ്ധിക്കുക. അടുക്കള മാലിന്യം കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് പാലുല്പന്നങ്ങളും മറ്റും അധികം വാങ്ങി വയ്ക്കാതിരിക്കുക എന്നത്.

ആവശ്യത്തിനുള്ള ഉൽപ്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുക. അടുക്കളയിലെ അവശിഷ്ടങ്ങൾ അധികം വർധിപ്പിക്കാതെ അപ്പോൾ തന്നെ കളയാനായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അവസാനം അടുക്കള വൃത്തിയാക്കൽ വലിയ ബുദ്ധിമുട്ടായിരിക്കും. നല്ല വെളിച്ചം കിട്ടുന്ന രീതിയിലായിരിക്കണം അടുക്കള ക്രമീകരിക്കേണ്ടത്. ജനങ്ങളെല്ലാം തുറന്നിടാൻ ആയി ശ്രദ്ധിക്കണം. ഇത്തരത്തിൽ ചെയ്യുമ്പോൾ അടുക്കളയിൽ ഫ്രഷ് എയർ ലഭിക്കുന്നതായിരിക്കും. ദുർഗന്ധം അകറ്റാൻ ഈ ഒരു രീതി സഹായിക്കും.

Similar Posts