ഇനി അരിയിലും പഞ്ചസാരയിലും ഈർപ്പം വരില്ല..!! ഇങ്ങനെ ചെയ്താൽ മതി..!!

നമ്മുടെ വീടുകളിൽ അരി, ഗോതമ്പ്, മറ്റു ധാന്യങ്ങൾ, പഞ്ചസാര എന്നിവ നമ്മൾ വാങ്ങി സൂക്ഷിക്കാറുണ്ട്. അരി, പഞ്ചസാര തുടങ്ങിയവ വാങ്ങി സൂക്ഷിക്കുമ്പോൾ പ്രത്യേകിച്ച്, മഴക്കാലം ഒക്കെ ആയാൽ ഇവയിൽ ഈർപ്പം പിടിക്കുന്നത് നമുക്ക് കാണാൻ സാധിക്കും . എന്നാൽ ഇവയിൽ ഇത്തരത്തിൽ ഈർപ്പം നിന്നാൽ ഇവ കേടായി പോകാനോ പൂപ്പൽ കയറാനോ സാധ്യതയുണ്ട്. പഞ്ചസാരയുടെ കാര്യം കണക്കാക്കുകയാണെങ്കിൽ ഇവയിൽ ഈർപ്പം നിൽക്കുമ്പോൾ പഞ്ചസാരയുടെ അടിഭാഗം എത്തുമ്പോൾ ഇത് പഞ്ചസാര കുഴഞ്ഞ് ഇരിക്കുന്നതിന് കാരണമാകും.

ഇങ്ങനെയുള്ള പഞ്ചസാര നമ്മൾ പലപ്പോഴും ഉപയോഗിക്കാൻ മടിക്കും. എന്നാൽ ഒരു കാര്യം മാത്രം ചെയ്താൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം. ഇതിനായി ആവശ്യമുള്ളത് ചിരട്ട ആണ്. നമ്മൾ തേങ്ങാപ്പീര ചിരകി മാറ്റിയതിനുശേഷം ബാക്കിയുള്ള ചിരട്ട നന്നായി വൃത്തിയാക്കി തുടച്ചെടുക്കുക. ഇതിൽ തേങ്ങയുടെ അവശിഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല.

അരിയിൽ ആണെങ്കിൽ ചിരട്ട മുഴുവനായി ഇറക്കി വെച്ച് കൊടുക്കാം. മറിച്ച് പഞ്ചസാരയിൽ ആണെങ്കിൽ ചിരട്ട പൊട്ടിച്ചതിനു ശേഷം ഇതിന്റെ പാളികൾ പഞ്ചസാര പാത്രത്തിനുള്ളിൽ ഇറക്കി വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രം മതി, ധാന്യങ്ങളിലും പഞ്ചസാരയിലും ഈർപ്പം വരാതെ സൂക്ഷിക്കാൻ സാധിക്കും. പ്രത്യേകിച്ച് ഇപ്പോൾ മഴക്കാലമായതിനാൽ പല ആളുകളും ഈ പ്രശ്നം നേരിടുന്നുണ്ടാകും. ഇപ്പോൾ ഇതിന് ഉത്തമ പരിഹാരം ആയി. ഇങ്ങനെ മാത്രം ചെയ്താൽ മതി. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും.

Similar Posts